സംസ്കൃത സർവകലാശാല: സോഷ്യോളജി വിഭാഗത്തിലും അനധികൃതനിയമനം
text_fieldsകാലടി: സംസ്കൃത സർവകലാശാലയിൽ സോഷ്യോളജി വിഭാഗത്തിലും അനധികൃത അധ്യാപക നിയമനം നടന്നതായി ആരോപണം. അപേക്ഷിക്കുന്ന സമയത്ത് പിഎച്ച്.ഡി ഇല്ലാത്ത ഉദ്യോഗാർഥിക്ക് നിയമനംനൽകിയെന്നാണ് അരോപണം. മലയാളം, സൈകോളജി, സംസ്കൃത സാഹിത്യം വിഭാഗങ്ങളിലെ പിൻവാതിൽ നിയമന വിവാദങ്ങൾക്ക് പിന്നാലെയാണ് പുതിയ പരാതി.
സോഷ്യോളജി അസി. പ്രഫസർ തസ്തിയിലേക്ക് സർവകലാശാല 2019ലാണ് അപേക്ഷ ക്ഷണിച്ചത്. പിഎച്ച്.ഡിക്ക് 30 മാർക്കാണ് വെയ്റ്റേജ്. ഈ ഉദ്യോഗാർഥിക്ക് പിഎച്ച്.ഡി ലഭിച്ചത് 2020ലാണെന്നാണ് രേഖകൾ. അർഹതയുള്ളവരെ പിന്തള്ളി ഈ ഉദ്യോഗാർഥി അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത് എങ്ങനെയെന്ന് വൈസ് ചാൻസലർ വ്യക്തമാക്കണമെന്ന് സംസ്കൃത സർവകലാശാല സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പിഎച്ച്.ഡി ഇല്ലാത്ത ഈ ഉദ്യോഗാർഥിക്ക് ചുരുക്കപ്പട്ടികയിൽ 60 മാർക്കിന് മുകളിൽ ലഭിച്ചിട്ടുെണ്ടന്നും മാർക്കിൽ തിരിമറി നടത്തിയാണ് നിയമനം തരപ്പെടുത്തിയെതന്നും ചൂണ്ടിക്കാട്ടി ചാൻസലർ കൂടിയായ ഗവർണർക്ക് മറ്റ് ഉദ്യോഗാർഥികൾ നിവേദനം നൽകും.
അതേസമയം, നിയമവിരുദ്ധമായി ആർക്കും നിയമനം നൽകിയിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.