ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; ഡോ. പി.കെ. ജമീല, സന്തോഷ് ജോർജ് കുളങ്ങര ബോർഡിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ആസൂത്രണ ബോർഡ് ചെയര്‍മാനായിരിക്കും. പ്രഫ. വി.കെ. രാമചന്ദ്രനെ വൈസ് ചെയര്‍പേഴ്സണായി നേരത്തേ നിയോഗിച്ചിരുന്നു.
സി.പി.എം നേതാവ് എ.കെ. ബാലെൻറ ഭാര്യയും ആരോഗ്യവകുപ്പ് മുൻ ഡയറക്ടറുമായ ഡോ. പി.കെ. ജമീല, കോഴിക്കോട് സർവകലാശാല വിമൺസ് സ്റ്റഡീസിലെ പ്രഫ. മിനി സുകുമാരൻ, കാർഷിക സർവകലാശാലയിലെ പ്രഫ. ജിജു പി. അലക്സ്, നിലവിൽ ബോർഡ് അംഗമായ ഡോ. കെ. രവിരാമൻ എന്നിവരെ വിദഗ്ധസമിതി അംഗങ്ങളായി നിയോഗിച്ചു. ജമീലയെ നേരത്തേ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു.
സന്തോഷ് ജോര്‍ജ് കുളങ്ങരയെ പാർട്ട് ടൈം വിദഗ്ധനായി ഉൾപ്പെടുത്തി. പ്രഫ. ആര്. രാമകുമാര്‍, വി. നമശിവായം എന്നിരാണ് മറ്റ് പാർട്ട് ടൈം വിദഗ്ധർ. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, അഡ്വ. ആൻറണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ നിയമിച്ചു.
ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാകും. ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മെംബര്‍ സെക്രട്ടറിയാണ്. കഴിഞ്ഞ ബോർഡിലും വി.കെ. രാമചന്ദ്രൻ തന്നെയായിരുന്നു വൈസ് ചെയർമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.