അര്‍ണബിന്റെ അറസ്റ്റിനെതിരെ സന്തോഷ് പണ്ഡിറ്റ്; 'അദ്ദേഹം ക്രിമിനലല്ല, രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല'
text_fieldsകോഴിക്കോട്: ആത്മഹത്യ പ്രേരണ കേസില്‍ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അറസ്റ്റ് ചെയ്ത രീതിയാണ് കൂടുതല്‍ വിഷമിപ്പിക്കുന്നതെന്നും അര്‍ണബ് ക്രിമിനലോ രാജ്യദ്രോഹ കുറ്റമോ ചെയ്തിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സന്തോഷിന്റെ പ്രതിഷേധം.
'യഥാര്‍ത്ഥത്തില്‍ പ്രമുഖ നടന്‍ അന്തരിച്ച സുഷാന്ത് സിംഗ് ജിയുടെ മരണ കാരണം ചാനലിലൂടെ വിളിച്ചു പറഞ്ഞതും, കങ്കണാ ജിയുടെ ഫ്‌ളാറ്റ് തകര്‍ത്ത വിഷയം ജനങ്ങളില് എത്തിച്ചതും, മറ്റു ചില രാഷ്ട്രീയ ഇടപെടലുകളുമാണ് പലരുടേയും കണ്ണിലെ കരടായ് ഇദ്ദേഹം മാറിയത്' -സന്തോഷ് പറയുന്നു. 24 മണിക്കൂറും ഫാസിസം, അസഹിഷ്ണുത പറഞ്ഞ് കരഞ്ഞ് ബഹളം വെക്കാറുള്ള കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അര്‍ണബിന്റെ അവസ്ഥയും വാര്‍ത്തയും കാര്യമായി കൊടുക്കുന്നില്ല എന്ന പരാതിയും സന്തോഷ് കുറിപ്പിലൂടെ പങ്കുവെക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനവും പരിഹാസവുമായി നിരവധി പേരെത്തിയപ്പോള്‍, 'കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലേ' എന്ന ചോദ്യവുമായി കമന്റിലൂടെ വീണ്ടും സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുകയും ചെയ്തു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:
Dear facebook family,
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ Republic TV യുടെ ചീഫായ Arnab Goswami ji യെ അറസ്റ്റ് ചെയ്തതില് പ്രതിഷേധിക്കുന്നു. അറസ്റ്റ് ചെയ്ത രീതിയാണ് കൂടുതല് വിഷമിപ്പിക്കുന്നത്. അദ്ദേഹം ഒരു ക്രിമിനലല്ല, രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല.
2018 police തന്നെ file close ചെയ്ത കേസിലാണ് ഇപ്പോള് മഹാരാഷ്ട്രയില് പോലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. യഥാ൪ത്ഥത്തില് പ്രമുഖ നട൯ അന്തരിച്ച സുഷാന്ത് സിംഗ് ജി യുടെ മരണ കാരണം ചാനലിലൂടെ വിളിച്ചു പറഞ്ഞതും, കങ്കണാ ജി യുടെ flat തക൪ത്ത വിഷയം ജനങ്ങളില് എത്തിച്ചതും, മറ്റു ചില രാഷ്ട്രീയ ഇടപെടലുകളുമാണ് പലരുടേയും കണ്ണിലെ കരടായ് ഇദ്ദേഹം മാറിയത്.
എന്നാല് 24 മണിക്കൂറും ഫാസിസം, അസഹിഷ്ണുത etc പറഞ്ഞ് കരഞ്ഞ് ബഹളം വെക്കാറുള്ള കേരളത്തിലെ മാധ്യമ പ്രവ൪ത്തക൪ ഇദ്ദേഹത്തിന്ടെ ഈ അവസ്ഥയും, വാ൪ത്തയും കാര്യമായ് കൊടുക്കുന്നില്ല. നടക്കട്ടെ.
Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.