സന്തോഷ് ട്രോഫിയിൽ യുവരക്തം തിളക്കട്ടെ
text_fieldsകോഴിക്കോട്: സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്ബാൾ ടീമിൽ യുവതാരങ്ങൾക്ക് പ്രാധാന്യം. 20 അംഗ ടീമിൽ 13 പേരും പുതുമുഖങ്ങളാണ്. ക്യാപ്റ്റൻ രാഹുൽ വി. രാജ്, വൈസ് ക്യാപ്റ്റൻ എസ്. സീസൻ, വി. മിഥുൻ, എസ്. ഹജ്മൽ, വി.ജി. ശ്രീരാഗ്, മുഹമ്മദ് പാറക്കോട്ടിൽ എന്നിവർ കഴിഞ്ഞ വർഷം ഗോവയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കളിച്ചവർ. അന്തർ സർവകലാശാല ഫുട്ബാളിൽ ജേതാക്കളായ കാലിക്കറ്റിൽ നിന്ന് മുഹമ്മദ് പാറക്കോട്ടിലടക്കം അഞ്ച് താരങ്ങളെയും ടീമിലെടുത്തു. 23 ആണ് ടീമിെൻറ ശരാശരി പ്രായം. 18കാരനായ അനുരാഗാണ് ‘ബേബി’. 27കാരൻ അഖിൽ സോമൻ പ്രായംകൂടിയ താരവും. ഏഴ് പേർ തൃശൂർ സ്വേദശികളാണ്. കഴിഞ്ഞ വർഷം ടീമിലുണ്ടായിരുന്ന ക്യാപ്റ്റൻ പി. ഉസ്മാൻ, ജിഷ്ണു ബാലകൃഷ്ണൻ, ജോബി ജസ്റ്റിൻ, സഹൽ അബ്ദുൽ സമദ് തുടങ്ങിയവർ ഇത്തവണയില്ല. ഐ.എസ്.എൽ, ഐ ലീഗ് സീസണ് നടക്കുന്നതിനാല്‍ സീനിയർ താരങ്ങള്‍ക്ക് പലര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാനായില്ല.
കഴിഞ്ഞ വർഷം ഗോവയിൽ കേരളം ഫൈനൽ റൗണ്ടിൽ സെമിഫൈനലിൽ തോറ്റു മടങ്ങുകയായിരുന്നു. ദക്ഷിണമേഖല മത്സരങ്ങളിൽ ഗ്രൂപ് േജതാക്കളായി ഫൈനൽ റൗണ്ടിലെത്താനാകുമെന്നാണ് പ്രതീക്ഷ.
അണ്ടർ 21 കാറ്റഗറിയിൽപ്പെട്ട അഞ്ച് പേർ ടീമിലും മൂന്ന് പേർ ഇലവനിലും വേണെമന്നാണ് നിബന്ധന. ഇൗ പ്രായപരിധിയിലുള്ള താരങ്ങളിലേറെയും കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ്. ദക്ഷിണമേഖല മത്സരമെന്ന കടമ്പയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് ക്യാപ്റ്റൻ രാഹുൽ വി. രാജ് പറഞ്ഞു. എസ്.ബി.െഎ താരവും തൃശൂർ സ്വദേശിയുമായ രാഹുലിനിത് നാലാമത്തെ സന്തോഷ് ട്രോഫിയാണ്. കാലിക്കറ്റ് സർവകലാശാലയെ തുടർച്ചയായ രണ്ടാം വർഷവും അന്തർ സർവകലാശാല ഫുട്ബാളിൽ ജേതാക്കളാക്കിയ സതീവൻ ബാലൻ ആദ്യമായാണ് സന്തോഷ് ട്രോഫി ടീമിെൻറ പരിശീലകസ്ഥാനത്തെത്തുന്നത്. 2013-14ൽ എ.എം. ശ്രീധരന് കീഴിൽ സഹപരിശീലകനായിരുന്നു ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.