സാന്‍റിയാഗോ മാർട്ടിന്‍റെ പരസ്യം ദേശാഭിമാനിയിൽ
text_fieldsതിരുവനന്തപുരം: ഇതര സംസ്ഥാന ലോട്ടറികളുടെ മറവില്‍ മലയാളികളുടെ പോക്കറ്റില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ വീണ്ടുമെത്തുന്നു. മിസോറാം ലോട്ടറിയെന്ന പേരില്‍ പരസ്യം നല്‍കിയിരിക്കുന്നത് സി.പി.എമ്മിന്‍റെ മുഖപത്രമായ ദേശാഭിമാനിയിലും. നിയമവിരുദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ലോട്ടറിക്കച്ചവടത്തിന്‍റെ പരസ്യം പാര്‍ട്ടിപത്രത്തില്‍ തന്നെ അച്ചടിച്ചുവന്നത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
സി.പി.എമ്മിനെ പിടിച്ചുലച്ച വിവാദമാണ് സാന്‍റിയാഗോ മാര്‍ട്ടിനും ദേശാഭിമാനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്. മാര്‍ട്ടിനില്‍ നിന്ന് സംഭാവനയായി വാങ്ങിയ 2 കോടി രൂപ പിന്നീട് തിരികെനല്‍കേണ്ടി വന്നു. പാര്‍ട്ടി ചാനലിലാലായിരുന്നു അക്കാലത്ത് ലോട്ടറി നറുക്കെടുപ്പിന്‍റെ ലൈവ് ടെലികാസ്റ്റും പ്രത്യക്ഷപ്പെട്ടത്. ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വി.എസ് അച്യുതാനന്ദന്‍റെ കാലത്ത് അന്യസംസ്ഥാന ലോട്ടറികളെ കേരളത്തില്‍ നിന്ന് കെട്ടുകെട്ടിച്ചു. ഇപ്പോള്‍ പാര്‍ട്ടി മുഖപത്രത്തില്‍ തന്നെ പരസ്യം നല്‍കി ലോട്ടറി തിരിച്ചുവരുമ്പോള്‍ പ്രതിരോധത്തിലാവുന്നത് സി.പി.എമ്മും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തോമസ് ഐസകുമാണ്.
ജി.എസ്.ടിയുടെ മറ പിടിച്ചാണ് അന്യസംസ്ഥാന ലോട്ടറികളുടെ കടന്നുവരവ്. കേരള ലോട്ടറിയെക്കാള്‍ ഉയര്‍ന്ന നികുതി ചുമത്തി അന്യസംസ്ഥാന ലോട്ടറികളെ ചെറുക്കാമെന്ന ധനമന്ത്രിയുടെ വാദവും ഇതോടെ പൊളിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.