കന്യാസ്ത്രീകൾ കുറിച്ചത് ഭാവി വിമോചനം –സാറാ ജോസഫ്
text_fieldsതൃശൂർ: സഹനം ശീലമാക്കിയവരാണെങ്കിലും ‘നീതിക്കുവേണ്ടി ദാഹിക്കുന്നവർ ഭാഗ്യവാന്മാർ’ എന്ന ക്രിസ്തുവചനം പിന്തുടർന്ന് സ്വന്തം സഹോദരക്ക് നീതിക്കായി പോരാടാൻ മുന്നോട്ടുവന്ന ആറ് കന്യാസ്ത്രീകളുടെ ‘ധിക്കാരത്തിന്’ ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരുമെങ്കിലും ഇവർ ചരിത്രം കുറിച്ചത് ഭാവിയിലെ വലിയ വിമോചനമാണെന്ന് പ്രഫ. സാറാ േജാസഫ്. കൊച്ചിയിൽ സമരം ചെയ്യുന്ന ആറ് കന്യാസ്ത്രീകൾക്ക് അഭിവാദ്യമർപ്പിച്ച ഫേസ് ബുക്ക് കുറിപ്പിലാണ് സാറാ ജോസഫ് ഇങ്ങനെ പറഞ്ഞത്.
കന്യാസ്ത്രീകൾ അവരുടെ ശക്തി സ്വയം തിരിച്ചറിയണം. അവർ കഠിനമായി അധ്വാനിച്ച് സ്വതന്ത്രമായി സ്വന്തം സ്ഥാപനം പടുത്തുയർത്തുന്ന സ്ത്രീ സമൂഹമാണ്. തൊഴിലെടുക്കുന്ന കന്യാസ്ത്രീകൾ അവരുടെ വരുമാനം സ്വന്തമായി ഉപയോഗിക്കുകയല്ല, സ്വന്തം സമൂഹത്തിെൻറ വളർച്ചക്കാണ് ഉപയോഗിക്കുന്നത്. കന്യാമഠങ്ങളോട് ചേർന്ന് ഒരുപാട് പാവങ്ങൾക്ക് തൊഴിൽ നൽകുന്ന വിധം കൃഷിയും കന്നുകാലി വളർത്തലും സ്കൂളും ആശുപത്രിയും വളർത്തിക്കൊണ്ടുവരുന്നു. അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ തുടങ്ങി സേവനത്തിെൻറ വഴികളും ഒേട്ടറെ. ഇതൊന്നും വിമർശനാതീതമാണെന്ന് പറയുകയല്ല. സ്ത്രീകളുടെ കൂട്ടായ്മാശക്തിയുടെ മാതൃകകൾ എന്ന നിലയിൽ വിമർശനത്തിനപ്പുറത്ത് അനേകം നിലകളിൽ കന്യാസ്ത്രീകൾ മികവ് പുലർത്തുന്നുണ്ട്.
രണ്ടേക്കർ തരിശുനിലം കന്യാസ്ത്രീകൾക്ക് നൽകിയാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ അവരത് പൂങ്കാവനമാക്കും. അവരോടൊപ്പം ചെടികളും മരങ്ങളും പൈക്കളും കോഴിയും താറാവും അനാഥക്കുഞ്ഞുങ്ങളും നിലാരംബ സ്ത്രീകളും വൃദ്ധരും തൊഴിലാളികളുമടങ്ങിയ ലോകവും വളർന്നു വരുന്നുണ്ടാവും.
ഇൗ സന്ദർഭത്തിൽ സെയിൽസ് ഗേൾസിെൻറ ചരിത്രത്തിലാദ്യമായി മുതലാളിയെ വെല്ലുവിളിച്ച് ചരിത്രം സൃഷ്ടിക്കാനിറങ്ങിയ ആറ് സ്ത്രീകളെ ആദരപൂർവം ഒാർക്കുന്നു. അവർ ഉണ്ടാക്കിക്കൊടുത്ത നേട്ടമാണ്, കേരള സർക്കാർ കൊണ്ടുവന്ന നിയമ പരിരക്ഷ. ഒപ്പം സിനിമാരംഗത്തെ പിടിച്ചുകുലുക്കിയ ഡബ്ല്യു.സി.സിയിലെ പെൺകുട്ടികളെയും ഒാർക്കുന്നു. അന്തേസ്സാടെ, ആത്മാഭിമാനത്തോടെ സ്ത്രീകൾ മുന്നോട്ടു വെക്കുന്ന ഒാരോ ചുവടും സമൂഹത്തെ മാറ്റിമറിക്കുകതന്നെ ചെയ്യും. -സാറാ േജാസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.