സ്ത്രീപ്രവേശനം ബി.ജെ.പിക്ക് അവസരം തുറന്നു –സാറാ ജോസഫ്
text_fieldsകൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി കേരളത്തിൽ വിജയം അസാധ്യമായ ബി.ജെ.പിക്ക് വലിയ സാധ്യതയാണ് നൽകിയതെന്ന് എഴുത്തുകാരി സാറാ ജോസഫ്.
കൊച്ചിയിൽ കന്യാസ്ത്രീസമരത്തിെൻറ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
വിധിക്കുശേഷം ഹിന്ദുസമൂഹത്തിൽ വലിയൊരു ഐക്യപ്പെടലാണ് നടക്കുന്നത്. വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഈ നീക്കം ഭയത്തോടുകൂടി കാണേണ്ടതുണ്ട്. തീവ്രമുസ്ലിം വിഭാഗക്കാർക്കും ശബരിമലവിഷയം വളക്കൂറുള്ള മണ്ണാണ് ഒരുക്കിയത്. ഇടതുപക്ഷം ഇപ്പോൾ യുക്തിവാദികളുമല്ല, വിശ്വാസികളുമല്ല. എന്താണെന്ന് അവർക്കുതന്നെ അറിയില്ല. എല്ലാത്തിനും അഴകൊഴമ്പൻ നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.
കന്യാസ്ത്രീസമരത്തിൽ പൊതുസമൂഹം സ്ത്രീക്കനുകൂലമായാണ് നിന്നതെങ്കിൽ ശബരിമല വിഷയത്തിൽ പൊതുസമൂഹം സ്ത്രീവിരുദ്ധമായാണ് ഒരുമിച്ചുകൂടുന്നത്. മതങ്ങൾക്കകത്ത് അന്ധവിശ്വാസം കൊണ്ടുനടക്കുന്ന ആളുകളുടെ മുന്നേറ്റമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.