വിരലിലെണ്ണാവുന്ന ആളുകളെ പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് ആർഭാടം ഇഷ്ടമല്ലാഞ്ഞിട്ടല്ല- സത്യപ്രതിജ്ഞയെ വിമർശിച്ച് ശാരദക്കുട്ടി
text_fieldsകോട്ടയം: രണ്ടാം പിണറായി സർക്കാറിന്‍റെ 500 പേരെ ഉൾപ്പെടുത്തിക്കൊള്ളുന്ന സത്യപ്രതിജ്ഞയെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. വിരലിലെണ്ണാവുന്ന ആളുകളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല. ആർഭാടങ്ങൾ ഇഷ്ടമല്ലാഞ്ഞിട്ടുമല്ല. അത് സർക്കാരിന്റെ ആരോഗ്യ -നിയമ സംവിധാനങ്ങളെ തടസ്സപ്പെടുത്തരുതെന്ന സാമൂഹ്യബോധം കൊണ്ടാണെന്ന് എന്ന് ശാരദക്കുട്ടി കുറിപ്പിൽ പറഞ്ഞു.
എല്ലാ പൊതുജീവിതവും വേണ്ടെന്നു വെച്ച് മിനിമം സൗകര്യങ്ങളിലും നിയമം പാലിക്കുന്ന പതിനായിരക്കണക്കിന് ആളുകൾക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പറയുന്ന ആ നിമിഷം കാണാൻ കാത്തിരിക്കുകയാണ് ഞാൻ എന്നും മറ്റൊരു കുറിപ്പിൽ ശാരദക്കുട്ടി പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
നേരത്തെ ബുക്ക് ചെയ്തു പോയതും 1500 പേർക്കിരിക്കാവുന്നതുമായ ഓഡിറ്റോറിയത്തിൽ വിരലിലെണ്ണാവുന്ന ആളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല. ആർഭാടങ്ങൾ ഇഷ്ടമല്ലാഞ്ഞിട്ടുമല്ല.
അത് സർക്കാരിന്റെ ആരോഗ്യ -നിയമ സംവിധാനങ്ങളെ തടസ്സപ്പെടുത്തരുതെന്ന സാമൂഹ്യബോധം കൊണ്ടാണ്. അതുകൊണ്ടു മാത്രമാണ്.
ഞങ്ങൾ മാത്രമല്ല ഇക്കഴിഞ്ഞ ഒരു വർഷത്തിൽ എത്രയോ പേർ അങ്ങനെ ചെയ്തു. പ്രിയപ്പെട്ടവരേ നമ്മളാണ് ശരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.