അല്ലാഹു അക്ബര്‍; ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളെന്ന് സാറാ ജോസഫ്
text_fieldsകര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ്. ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍ എന്ന് അവർ ഫേസ്ബുക്കില്‍ എഴുതി.
കര്‍ണാടകയിലെ ഒരു കോളജില്‍ ശിരോവസ്ത്രം (ഹിജാബ്) ധരിച്ചെത്തിയ വിദ്യാർഥിനിയെ കാവി ഷാൾ അണിഞ്ഞ ഒരു കൂട്ടമാളുകൾ ജയ് ശ്രീറാം വിളികളുമായി നേരിടുന്നതിെൻറ വിഡിയോ പുറത്തുവന്നിരുന്നു. ഒറ്റക്ക് നടന്നുവരുന്ന വിദ്യാർഥിനിയുടെ അടുത്തേക്ക് ഭ്രാന്തമായ ആവേശത്തോടെ ജയ്ശ്രീറാം വിളികളുമായി ഒാടിയടുക്കുന്ന ഒരു കൂട്ടമാണ് വിഡിയോയിൽ കാണുന്നത്. ആ ബഹളങ്ങൾക്കിടയിൽ 'അല്ലാഹു അക്ബർ' എന്ന് വിളിച്ചുകൊണ്ടാണ് വിദ്യാർഥിനി നടന്നു പോകുന്നത്.
പെൺകുട്ടി 'അല്ലാഹു അക്ബർ' എന്ന് വിളിക്കുന്ന ദൃശ്യം മാത്രമായി മുറിച്ചെടുത്ത് വിദ്വേഷ പ്രചാരണവും സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് സാറാ ജോസഫിെൻറ പ്രതികരണം. ഇരയാക്കപ്പെടുന്നവരെയും അവരുടെ സാംസ്കാരിക ശീലങ്ങളെയുമൊക്കെ എപ്പോഴും സംശയ മുനയിൽ നിർത്തുന്ന സംഘ പരിവാർ തന്ത്രത്തിന് എതിരായി കൂടിയാണ് 'അല്ലാഹു അക്ബര്‍ ഉച്ചരിക്കാൻ ആഗ്രഹിക്കുന്നു' എന്ന സാറാ ജോസഫിെൻറ പ്രതികരണം.
അതേസമയം, കർണാടകയിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥിനികൾക്ക് കോളജുകളിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുകയാണ്. വിലക്കിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥിനികൾക്കെതിരെ ബി.ജെ.പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.