ശരണബാല്യം പദ്ധതി: മൂന്നുവർഷത്തിനിടെ രക്ഷിച്ചത് 427 കുട്ടികളെ
text_fieldsമലപ്പുറം: ബാലചൂഷണം തടയാൻ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന 'ശരണബാല്യം' പദ്ധതിയിൽ മൂന്ന് വർഷത്തിനിടെ രക്ഷിച്ചത് 427 കുട്ടികളെ. 2018 നവംബർ 18 മുതൽ 2021 മേയ് 21 വരെയുള്ള കണക്കാണിത്. ബാലവേല-ബാലഭിക്ഷാടന-തെരുവുബാല്യ മുക്ത ലക്ഷ്യത്തിനാണ് പദ്ധതി ആരംഭിച്ചത്. ബാല വേല നടത്തിയ 71 കുട്ടികളെയും അലഞ്ഞുതിരിഞ്ഞ ഏഴുപേരെയും തെരുവിൽ കഴിഞ്ഞ 41 പേരെയും ഭിക്ഷാടനം നടത്തിയ 31 പേരെയും ഉൾപ്പെടെയാണ് രക്ഷപ്പെടുത്തിയത്. ആലപ്പുഴ ജില്ലയിൽനിന്നാണ് കൂടുതൽ പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
താരതമ്യേന സംസ്ഥാനത്ത് ബാലവേല പ്രവർത്തനങ്ങൾ കുറവാണ്. 2012ൽ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. രക്ഷിതാക്കളുടെ സംരക്ഷണമില്ലാതെ വീട് വിട്ടുവിറങ്ങിയവർ, ഇതരസംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, ആദിവാസി മേഖലകൾ എന്നിവിടങ്ങളിലാണ് ബാല ചൂഷണം കൂടുതലായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.
മോചിപ്പിച്ച കുട്ടികളെ ചൈൽഡ് വെൽെഫയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി ശിശു-സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. പിന്നീട് രക്ഷിതാക്കൾക്ക് കൈമാറും. അല്ലെങ്കിൽ ശിശു-സംരക്ഷണ കേന്ദ്രങ്ങളിൽ പുനരധിവാസം, വൈദ്യസഹായം, വിദ്യാഭ്യാസം ഉൾപ്പെടെ നൽകി വളർത്തും. ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ജില്ല ഭരണകൂടമാണ് പദ്ധതി നടപ്പാക്കുന്നത്. ബാലവേല നിരോധന നിയമം 2016 പ്രകാരം ബാലവേല ചെയ്യിപ്പിച്ചതായി കണ്ടെത്തിയാൽ ആറുമാസം മുതൽ രണ്ടുവർഷം വരെ തടവ് ലഭിക്കും. അലഞ്ഞുതിരിയുന്ന ബാല്യങ്ങളെ കണ്ടെത്തിയാൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലോ 1098, 1517 എന്ന നമ്പറിലോ ബന്ധപ്പെടണം.
ശരണബാല്യം പദ്ധതി പ്രകാരം രക്ഷിച്ച കുട്ടികളുടെ കണക്ക് (ജില്ല തിരിച്ച്)
തിരുവനന്തപുരം -34
കൊല്ലം -20
പത്തനംതിട്ട -45
ആലപ്പുഴ -54
കോട്ടയം -ആറ്
ഇടുക്കി -45
എറണാകുളം -17
തൃശൂർ -18
കണ്ണൂർ -22
കോഴിക്കോട് -28
മലപ്പുറം -29
പാലക്കാട് -24
വയനാട് -43
കാസർകോട് -42
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.