ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മനംനിറച്ച് മത്തി ചാകര
text_fieldsപരപ്പനങ്ങാടി: ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മത്സ്യത്തൊഴിലാളികളുടെ മനംനിറച്ച് മത്തി ചാകര. മത്തി എന്ന ചാള മത്സ്യത്തിന്‍റെ ചാകരയിൽ തൊഴിലാളികളുടെ മനസിൽ ആഹ്ലാദകടൽ തിരതല്ലുകയാണ്. ലക്ഷങ്ങളുടെ മത്തിയുമായാണ് മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക തീരങ്ങളിലും ചുണ്ടൻ വള്ളങ്ങൾ തീരമണിഞ്ഞത്.
മത്സ്യലഭ്യത തീരെ കുറഞ്ഞ നാളുകളിൽ കുമിഞ്ഞു കൂടിയ കടബാധ്യതകൾ തീർക്കാനും ലക്ഷങ്ങളുടെ വലയും മത്സ്യബന്ധന ഉപകരണങ്ങളും പുതുക്കി വാങ്ങാനും അടുപ്പിച്ചെത്തിയ മത്തി പൊലിപ് സഹായകമായിട്ടുണ്ട്.
ഹൃദയത്തിനും തലച്ചോറിനും ഏറെ ഗുണകരമായ മത്തിയിൽ വൈറ്റമിൻ ഡി, എ, ബി എന്നിവയോടൊപ്പം പ്രോട്ടീൻ, കാത്സ്യം എന്നിവ അടങ്ങിയതിനാൽ ഈ മത്സ്യം ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
കൊളസ്ട്രോൾ നിയന്ത്രണത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഔഷധങ്ങൾക്കും മത്തിയെണ്ണ ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനായി കാത്സ്യം വർധിപ്പിക്കാൻ മത്തി ഉൾപ്പടെയുള്ള മത്സ്യങ്ങൾ ഗുണകരമാണ്.
കർണാടകയിലെ ഫാക്ടറികൾ മത്തി ധാരാളം വാങ്ങുന്നതാണ് മുൻ കാലങ്ങളിലേക്കാൾ ഈ മത്സ്യത്തിന്‍റെ വിലയിടിയാതെ നിലനിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.