ഡിസംബർ 31 വരെ ബാങ്കുകൾക്ക് ജപ്തി നടത്താനാകില്ല –കൃഷി മന്ത്രി
text_fieldsതിരുവനന്തപുരം: ഡിസംബർ 31 വരെ ഒരു ബാങ്കിനും ജപ്തിനടപടികൾ നടത്താൻ സാധിക്കില്ലെന്ന ് മന്ത്രി വി.എസ്. സുനിൽകുമാർ. കൃഷിവകുപ്പിലെ ഫീൽഡ്തല ഉദ്യോഗസ്ഥരുടെ ദക്ഷിണമേഖല ശി ൽപശാലയും അവലോകനയോഗവും തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക് കുകയായിരുന്നു അദ്ദേഹം. രണ്ടുമാസത്തിനകം സംസ്ഥാനത്തെ മുഴുവൻ കർഷകരെയും വിള ഇൻഷുറ ൻസിെൻറയും കിസാൻ െക്രഡിറ്റ് കാർഡിെൻറയും പരിധിയിൽ കൊണ്ടുവരും.
കിസാൻ െക്രഡിറ്റ് കാർഡ് സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാർ നിരവധി തവണ ബാങ്കേഴ്സ് കമ്മിറ്റിയെ ധരിപ്പിച്ചതാണ്. എന്നാൽ, ബാങ്കുകളുടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. എല്ലാ ബാങ്കുകളും വായ്പയുടെ 18 ശതമാനം കാർഷികമേഖലക്ക് കൊടുക്കണമെന്നിരിക്കെ കാർഷിക സ്വർണപ്പണയവായ്പയിലൂടെ ഈ ടാർഗറ്റ് പൂർത്തീകരിക്കപ്പെടുന്നതിനാലാണ് കിസാൻ െക്രഡിറ്റ് കാർഡിന് ബാങ്കുകൾ േപ്രാത്സാഹനം നൽകാത്തത്.
എന്നാൽ, ഇത്തരം വായ്പകൾ അർഹരായ കർഷകരാണോ കൈപ്പറ്റുന്നതെന്ന് ബാങ്കുകൾ നിരീക്ഷിക്കുന്നില്ല. ഇത് പരിശോധിക്കണമെന്നാണ് ബാങ്കുകളോട് സർക്കാർ ആവശ്യപ്പെട്ടത്. കാർഷികവായ്പ 10 അനർഹർക്ക് കിട്ടിയാലും അർഹതയുള്ള ഒരു കർഷകനും ഒഴിവാക്കപ്പെടാൻ പാടില്ല എന്നതാണ് സർക്കാർനയം. 76 ലക്ഷം അക്കൗണ്ടുകളിലൂടെ ഈ വർഷം 80,803 കോടി രൂപയാണ് വിവിധ ബാങ്കുകൾ കാർഷികവായ്പകൾ നൽകിയത്. ഇതിൽ 56,000 കോടി രൂപയും കാർഷികസ്വർണപ്പണയ വായ്പകളാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വർഷംതോറും നടത്തിവരുന്ന കർഷകസഭകൾ സോഷ്യൽ ഓഡിറ്റിങ്ങിന് തുല്യമായ സംവിധാനമാണ്. പരാതികൾക്കുമേൽ പരിശോധനകൾ നടത്തി ഉടനെതന്നെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കേണ്ടതാണ്. 2020 മാർച്ച് 31നകം കൃഷിവകുപ്പ് പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.