സർഫാസി ഇരകൾ തട്ടിപ്പിന് നേതൃത്വം നൽകിയവരുടെ ആസ്തികൾ പിടിച്ചെടുക്കും
text_fieldsകൊച്ചി: സർഫാസി നിയമത്തിെൻറ മറവിൽ വായ്പാത്തട്ടിപ്പിനിരയായ കുടുംബങ്ങൾ തട്ടിപ്പിന് നേതൃത്വം നൽകിയവരുടെ ആസ്തികൾ പിടിച്ചെടുക്കുമെന്ന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വായ്പാ തട്ടിപ്പിനിരയായ കുടുംബങ്ങൾ ഞായറാഴ്ച രാവിലെ 10ന് നായരമ്പലത്ത് സർക്കാർ പാക്കേജിനായി 600 ദിവസമായി നടത്തി വരുന്ന അന്തിമ പ്രക്ഷോഭ സമരപ്പന്തലിൽനിന്ന് വയോധികരും രോഗികളുമായ ഇരകളെ വീൽച്ചെയറിൽ ഇരുത്തി ഇബ്രാഹിം പള്ളിത്തറയുടെ ആസ്തികൾ പിടിച്ചെടുക്കാൻ മാർച്ച് ചെയ്യും.
രാഷ്ട്രീയ കിസാൻ മഹാ സംഘ് ദക്ഷിണേന്ത്യൻ കോഓഡിനേറ്റർ പി.ടി. ജോൺ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം പള്ളിത്തറ, ലോനൻ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ, വിവാഹം, വീടുപണി, മരണാവശ്യം എന്നിവക്കായി ചുരുങ്ങിയ പലിശക്ക് വായ്പ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ആധാരങ്ങൾ എഴുതിവാങ്ങിയതായി സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജനറൽ കൺവീനർ വി.സി. ജെന്നി പറഞ്ഞു.
വായ്പ തിരിച്ചടക്കാതായതോടെ ബാങ്കുകൾ നേരിട്ട് വസ്തു കൈവശപ്പെടുത്തി കുടുംബങ്ങളെ കുടിയിറക്കി വസ്തു ലേലംചെയ്ത് വിൽക്കാൻ സർഫാസി നിയമ നടപടി തുടങ്ങി. മുളവുകാട് വില്ലേജിലെ പനമ്പുകാടു മാത്രം 11ഒാളം കുടുംബങ്ങളാണ് തട്ടിപ്പിനിരയായത്. എ.ടി. ബൈജു, സതീശ് ഭാസ്കരൻ, പി.ജെ. മാനുവൽ, സവിത രതീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.