കടകംപള്ളിയും ജലീലും നിരവധി തവണ യു.എ.ഇ കോൺസുലേറ്റിൽ എത്തിയെന്ന് സരിത്ത്
text_fieldsകൊച്ചി: മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും നിരവധി തവണ യു.എ.ഇ കോൺസുലേറ്റ് സന്ദർശിച്ചതായി സ്വർണക്കടത്ത് കേസിലെ പ്രതി സരിത്ത്. കോൺസുലേറ്റിെൻറ കാബിനിൽ ഇവർ എന്താണ് ചർച്ച ചെയ്തതെന്ന് അറിയില്ലെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു. മകന് യു.എ.ഇയിൽ ജോലി കിട്ടുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി കടകംപള്ളി എത്തിയതെന്നാണ് അറിഞ്ഞത്.
കോൺസുലേറ്റ് സംഘടിപ്പിക്കുന്ന റമദാൻ ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു ജലീലിെൻറ സന്ദർശനം. ഇവരെ കൂടാതെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും മകൻ അബ്ദുൽ ഹക്കീമും നിരവധി തവണ കോൺസുലേറ്റിൽ എത്തിയിരുന്നെന്നും ധനസഹായം സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങൾ വാങ്ങുന്നതിനുമാണ് എത്തിയതെന്നും സരിത്തിെൻറ മൊഴിയിൽ പറയുന്നു.
സ്വപ്ന സുരേഷും എം. ശിവശങ്കറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും ഇയാൾ ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. സ്പേസ് പാർക്കിൽ ജോലിക്ക് സ്വപ്ന അപേക്ഷിച്ചത് ശിവശങ്കറുടെ നിർദേശപ്രകാരമായിരുെന്നന്നും മൊഴിയിലുണ്ട്.
കുറ്റപത്രത്തിനൊപ്പം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക) കോടതിയിൽ നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.