സരിത്തിനെ കൊണ്ടു പോയത് വിജിലൻസ്; ലൈഫ് മിഷൻ കേസിൽ ചോദ്യംചെയ്യാൻ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വാർത്താസമ്മേളനത്തിന് പിന്നാലെ ഒന്നാം പ്രതി പി.ആർ സരിത്തിനെ വാഹനത്തിൽ കയറ്റി കൊണ്ടു പോയത് വിജിലൻസ്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിർദേശ പ്രകാരം വിജിലൻസിന്‍റെ പാലക്കാട് യൂണിറ്റിലെ സംഘമാണ് ഫ്ലാറ്റിൽ നിന്നും സരിത്തിനെ കാറിൽ കൊണ്ടുപോയത്.
ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്ത ശേഷം സരിത്തിനെ വിട്ടയക്കും. തട്ടിക്കൊണ്ടു പോയില്ലെന്നും മൊഴിയെടുക്കാൻ എത്തിയപ്പോൾ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്നും വിജിലൻസ് അറിയിച്ചു.
സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് മാധ്യമങ്ങളെ ആദ്യം അറിയിച്ചത് സ്വപ്ന സുരേഷ് ആണ്. സരിത്തിനെ കൊണ്ടു പോയത് വിജിലൻസ് ആണെങ്കിൽ ആദ്യം കൊണ്ടു പോകേണ്ടത് എം. ശിവശങ്കറിനെയാണെന്ന് സ്വപ്ന ചൂണ്ടിക്കാട്ടിയിരുന്നു. തന്നെ കൊണ്ടു പോയ ശേഷമെ സരിത്തിനെ കൊണ്ടു പോകാനാവൂ.
ഒരു അറിയിപ്പുമില്ലാതെ തട്ടിക്കൊണ്ടു പോയത് എന്തിനാണ്. വീട്ടിലുള്ളവരെയും സഹായിക്കുന്നവരെയും തട്ടിക്കൊണ്ടു പോകുന്നതിന് പകരം തന്നെ കൊല്ലൂവെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.