‘പിതൃതുല്യെന’ അപ്പാടെ കുടുക്കി സരിതയുടെ മൊഴികൾ
text_fieldsതിരുവനന്തപുരം: ആദ്യഘട്ടത്തിൽ ‘പിതൃതുല്യ’നെന്ന് വിശേഷിപ്പിച്ചിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കമീഷൻ മുമ്പാകെ സരിത എസ്. നായർ നൽകിയത് അതിരൂക്ഷമായ മൊഴി. ക്ലിഫ് ഹൗസിൽ െവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നതിന് പുറമെ തന്നെ രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനുള്ള ആയുധമാക്കി മറ്റ് പല കാര്യങ്ങൾക്കും ഉപേയാഗിച്ചതായുള്ള മൊഴിയാണ് സരിതയുടേത്. ഉമ്മൻ ചാണ്ടിക്ക് പുറമെ എ.ഡി.ജി.പി കെ. പത്മകുമാർ, മുൻമന്ത്രി അടൂർ പ്രകാശ്, ഹൈബി ഇൗഡൻ എം.എൽ.എ എന്നിവർക്കെതിരെയും ഗുരുതര ആരോപണമാണ് അവർ ഉന്നയിച്ചിട്ടുള്ളത്. അതിന് ആധാരമായ െതളിവുകളും സമർപ്പിച്ചിട്ടുണ്ട്. ഇൗ തെളിവുകളുൾപ്പെടെയാണ് സോളാർ കമീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ലൈംഗിക സംതൃപ്തി എന്നത് ‘കൈക്കൂലി’യായി കണക്കാക്കാമെന്ന കമീഷെൻറ വിലയിരുത്തലും ഇൗ തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ്.
2012ൽ എമർജിങ് കേരള നടക്കുന്ന സന്ദർഭത്തിലാണ് ഉമ്മൻ ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് സരിതയുടെ മൊഴിയിലുണ്ട്. മുട്ടുവേദനയെ തുടർന്ന് പൊതുപരിപാടികളിൽ പെങ്കടുക്കാതെ ക്ലിഫ് ഹൗസില് വിശ്രമിക്കുന്ന സന്ദർഭത്തിലാണ് അദ്ദേഹം തന്നെ വിളിപ്പിച്ചത്. അന്ന് സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് വിളിച്ചതെന്നായിരുന്നു പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. തെൻറ പക്കൽ നിന്ന് സാമ്പത്തിക നേട്ടവും ഉമ്മൻ ചാണ്ടിയുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ തകർക്കുന്നതിനുൾപ്പെടെ തന്നെ ഉമ്മൻ ചാണ്ടി ഉപയോഗിെച്ചന്ന മൊഴിയും സരിത നൽകിയിട്ടുണ്ട്.
പ്രതികളെ രക്ഷിക്കാൻ അവസരമൊരുക്കിയ പത്മകുമാറാണ് തെൻറ നഗ്നചിത്രം പുറത്ത് പ്രചരിപ്പിച്ചതെന്ന ആരോപണവും സരിത ഉന്നയിക്കുന്നു. മുൻമന്ത്രി അടൂർ പ്രകാശ് തനിക്കയച്ച അശ്ലീല സന്ദേശങ്ങളും അവർ കമീഷന് കൈമാറി. തെൻറ സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എം.എൽ.എയായിരുന്ന ഹൈബി ഇൗഡൻ സാമ്പത്തികമായും ശാരീരികമായും ഉപയോഗിച്ചിരുെന്നന്നാണ് സരിതയുടെ മറ്റൊരു മൊഴി. കെ.സി. വേണുഗോപാൽ എം.എൽ.എ സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെങ്കിലും ലൈംഗികമായി പീഡിപ്പിെച്ചന്നും അതിൽ മുൻ മന്ത്രി എ.പി. അനിൽകുമാറിന് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ താൻ നൽകിയ പരാതിയിൽ പാതിവഴിക്ക് അന്വേഷണം അവസാനിപ്പിെച്ചന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇടക്കിടെയുള്ള സരിത നായരുടെ മൊഴിമാറ്റം കേസിനെ എത്രകണ്ട് ദുർബലമാക്കുമെന്ന ചർച്ചയും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.