സരിതയുടെ തെരഞ്ഞെടുപ്പ് ഹരജികൾ ഹൈകോടതി തള്ളി
text_fieldsകൊച്ചി: വയനാട്, എറണാകുളം ലോക്സഭ മണ്ഡലങ്ങളിൽനിന്ന് വിജയിച്ച രാഹുൽഗാന്ധിയുടെ യും ഹൈബി ഈഡെൻറയും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാർ തട്ടിപ്പ് ക േസ് പ്രതി സരിത എസ്. നായർ നൽകിയ ഹരജികൾ ഹൈകോടതി തള്ളി.
സരിത നാമനിർദേശപത്രിക നൽകിയത് ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യത നിലനിൽക്കുേമ്പാഴായിരുന്നെന്ന എതിർവാദങ്ങൾ അംഗീകരിച്ചും ഹരജിയിലെ പരിഹരിക്കപ്പെടാത്ത അപാകതകൾ ചൂണ്ടിക്കാട്ടിയുമാണ് ജസ്റ്റിസ് ഷാജി പി. ചാലി ഹരജികൾ തള്ളിയത്.
തന്നെ േദ്രാഹിക്കുകയൂം ചൂഷണം ചെയ്യുകയും നീതി നിഷേധിക്കുകയും ചെയ്തവര്‍ക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതിെൻറ ഭാഗമായി വയനാട്, എറണാകുളം, ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലങ്ങളിൽ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നെങ്കിലും വയനാട്, എറണാകുളം മണ്ഡലങ്ങളിലേത് തള്ളിയതായി ചൂണ്ടിക്കാട്ടിയാണ് സരിത ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.