സരിതയുടെ അപ്പീൽ ഹരജിയും തള്ളി
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്, എറണാകുളം ലോക്സഭ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രികകൾ തള്ളിയതിനെതിരെ സോളാർ കേസ് പ്രതി സരിത നായർ നൽകിയ അപ്പീൽ ഹരജികളും ഹൈകോടതി തള്ളി.
തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ഹരജിയിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ആവശ്യമെങ്കിൽ പിന്നീട് തെരഞ്ഞെടുപ്പ് ഹരജിയുമായി സമീപിക്കാമെന്നും വ്യക്തമാക്കി നേരത്തേ സിംഗിൾബെഞ്ച് ഹരജി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹരജിയാണ് ഡിവിഷൻബെഞ്ച് തള്ളിയത്. പിന്നീട് തെരഞ്ഞെടുപ്പ് ഹരജിയുമായി സമീപിക്കാമെന്ന സിംഗിൾബെഞ്ചിെൻറ നിലപാട് തന്നെ ഡിവിഷൻബെഞ്ചും ആവർത്തിച്ചു.
സമയം പാഴാക്കുന്നതിന് പിഴ ഒടുക്കേണ്ടി വരുെമന്ന മുന്നറിയിപ്പും വാദത്തിനിടെ കോടതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.