സരിതയുടെ ഹരജി തള്ളി
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന് വയനാട്, എറണാകുളം മണ്ഡലങ്ങളിൽ സമർപ്പിച്ച നാമനിർദേശ പത്രികകൾ തള്ളിയതിനെതി രെ സോളാർ കേസ് പ്രതി സരിത നായർ നൽകിയ ഹരജികൾ ഹൈകോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടി ആരംഭിച്ച സാഹചര്യത്തിൽ ഹരജിയിൽ ഇടപെടാനാകില്ലെന്നും ആവശ്യമെങ്കിൽ പിന്നീട് തെരഞ്ഞെടുപ്പ് ഹരജിയുമായി സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ഷാജി പി. ചാലി ഹരജി തള്ളിയത്.
രണ്ടു കേസുകളിൽ വിചാരണ കോടതി ശിക്ഷ വിധിച്ചത് അയോഗ്യതയാണെന്ന് വിലയിരുത്തി വരണാധികാരികൾ പത്രികകൾ തള്ളിയതിനെതിരെയാണ് സരിത ഹരജി നൽകിയത്. മേൽകോടതികൾ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിട്ടുള്ളതിനാൽ തനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ലെന്നായിരുന്നു സരിതയുടെ വാദം.
എന്നാൽ, ക്രിമിനൽ കേസുമായി ബന്ധപ്പെട്ട കാര്യത്തിൽ ഹരജിക്കാരിയുടേതിന് സമാനമായ സാഹചര്യമുണ്ടായാൽ മത്സരിക്കാനാവില്ലെന്ന് ഭരണഘടനയും സുപ്രീംകോടതി ഉത്തരവുകളും വ്യക്തമാക്കുന്നതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ കോടതിയിൽ സത്യവാങ്മൂലം നൽകി. തെരഞ്ഞെടുപ്പിെൻറ പ്രാരംഭനടപടി ആരംഭിച്ച സാഹചര്യത്തിൽ കോടതിയുടേതടക്കം ഇടപെടലുകൾ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും ഇടയാക്കുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾകൂടി പരിഗണിച്ചാണ് കോടതി ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.