കേരളത്തിൽ സി.പി.എം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കണമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി
text_fieldsഅഹമ്മദാബാദ്: കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ. മുന്‍ ലോക്‌സഭ എംപിയും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവുമാണ് സരോജ് പാണ്ഡെ. സി.പി.എം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ബി.ജെ.പി കേരളത്തിൽ ജനരക്ഷ യാത്ര നടത്തിയത്. കേരളത്തിലെ ആർ.എസ്.എസുകാര്‍ക്കു നേരെ സി.പി.എംകാര്‍ കണ്ണുരുട്ടിയാല്‍ വീടുകളില്‍ കയറി കണ്ണ് ചൂഴ്ന്നെടുക്കുമെന്നാണ് ബി.ജെ.പി നേതാവിന്‍റെ ഭീഷണി.
കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവ് ഭീഷണി മുഴക്കി. കേരളവും ബംഗാളും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണം. ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. ജനധിപത്യം തകര്‍ക്കണമെങ്കില്‍ ഞങ്ങള്‍ക്ക് അത് ശ്രമകരമായ ദൗത്യമല്ലെന്ന് കേരളവും ബംഗാളും മനസിലാക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞു.
കുംഹാരിയില്‍ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ. ജനാധിപത്യത്തെ കൊല്ലുന്ന കേരള സര്‍ക്കാരിനെ കേന്ദ്രഭരണം ഉപയോഗിച്ച് പുറത്താക്കുമെന്ന് അവര്‍ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.