രാജ്യത്തെ നയിക്കുന്നത് രണ്ടംഗ പട്ടാളം –ശത്രുഘ്നൻ സിൻഹ
text_fieldsതിരുവനന്തപുരം: രണ്ടംഗ പട്ടാളവും ‘വൺമാൻ ഷോ’യുമാണ് രാജ്യത്തെ നയിക്കുന്നതെന്ന് മുൻകേന്ദ്ര മന്ത്രിയും നടനുമായ ശത്രുഘ്നൻ സിൻഹ. രാജ്യത്തെക്കാൾ വലുതല്ല പാർട്ടിയെ ന്ന ചിന്തയാണ് തനിക്ക്. ശശി തരൂരിെൻറ ‘ദ പാരഡോക്സിക്കൽ ൈപ്രംമിനിസ്റ്റർ’ എന്ന പുസ്തകത്തിെൻറ കേരളത്തിലെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വാഗ്ദാന ലംഘനങ്ങളാണ് പ്രധാനമന്ത്രിയിൽനിന്നുണ്ടാകുന്നത്. മെയ്ഡ് ഇൻ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ, സിറ്റ് ഇൻ ഇന്ത്യ എന്നൊക്കെയാണ് പറയുന്നത്. ജനം ഇപ്പോൾ മെയ്ഡ് ഇൻ ചൈനക്ക് മുന്നിൽ നിൽക്കുകയാണ്. താൻ പ്രധാനമന്ത്രിക്കെതിരല്ല, രാജ്യത്തിനൊപ്പമാണ്. അതിനാലാണ് ബി.ജെ.പി വിട്ടത്. വ്യക്തിപരമായ കാരണം കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണാധികാരികൾ പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നാകാത്തതുകൊണ്ടാണ് ജനങ്ങൾക്ക് ജനാധിപത്യത്തിൽ വിശ്വാസം കുറയുന്നതെന്ന് അധ്യക്ഷതവഹിച്ച കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.
ഹിന്ദുത്വമല്ല, മോദിത്വമാണ് നടപ്പാക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. മോദിയുടെ ഒരു ൈകയിൽ തൃശൂലവും മറുകൈയിൽ കമ്പ്യൂട്ടറിെൻറ മൗസുമാണ്. മോദി സ്വന്തം വ്യക്തിത്വം വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻെസൻറ്, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.