പാറമടയിൽ വീണ അയൽക്കാരിക്ക് രക്ഷകരായി ശശിയും മകനും
text_fieldsഅങ്കമാലി: വീടിെൻറ മതിലിടിഞ്ഞ് സമീപത്തെ പാറമടയില്‍ വീണ് മുങ്ങിത്താഴ്ന്ന വീട്ടമ് മയുടെ ജീവന് രക്ഷിച്ചത് അയല്‍വാസിയും മകനും. അപകടം കണ്ടയുടന്‍ സ്വന്തം ജീവൻ പണയപ്പ െടുത്തിയാണ് 100 അടിയോളം താഴ്ചയുള്ള വെള്ളം നിറഞ്ഞ മടയിലേക്ക് അവർ എടുത്തുചാടിയത്.
കറുകുറ്റി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പാവട്ടാട്ടുകുന്ന് പള്ളിപ്പാടന്‍ വീട്ടില്‍ ബ െന്നിയുടെ ഭാര്യ അല്‍ഫോന്‍സയാണ് (40) വീടിെൻറ പിറകുവശത്തെ മതിലിടിഞ്ഞ് തൊട്ട് ചേര്‍ന്ന പാറമടയില്‍ വീണത്. തൊട്ടടുത്ത് താമസിക്കുന്ന മൈലാടത്ത് വീട്ടില്‍ എം.പി. ശശിയും (54), മകന് അമല്‍ജിത്തുമാണ് (23) രക്ഷകർ. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന വീട്ടമ്മയെ ഇവർ സാഹസികമായി ഉയര്‍ത്തി. അപ്പോഴേക്കും നാട്ടുകാര്‍ ടയര്‍ ട്യൂബ് എറിഞ്ഞ് കൊടുത്തു. അതിൽ കിടത്തിയാണ് കരക്കടുപ്പിച്ചത്.
ഒന്നര പതിറ്റാണ്ടായി പ്രവര്‍ത്തനരഹിതമായ പാറമടയിൽ ഏകദേശം 25 അടിയോളം വെള്ളമുണ്ട്.
അപകട ശബ്ദം കേട്ട് സമീപവാസികള്‍ പാറമടക്ക് ചുറ്റും തിങ്ങി നിറഞ്ഞെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ച് നില്‍ക്കുകയായിരുന്നു. നീന്തലറിയാത്ത അല്‍ഫോന്‍സ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. ഈ സമയമാണ് ശശിയും അമൽജിത്തും ചാടിയിറങ്ങിയത്. അരമണിക്കൂറോളം സാഹസികമായി ശ്രമിച്ചാണ് ഇവർ രക്ഷപ്പെടുത്തിയത്.
സംഭവമറിഞ്ഞ് അങ്കമാലി അഗ്നി രക്ഷസേന എത്തി അല്‍ഫോന്‍സയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ഏതാനും വര്‍ഷം മുമ്പ് വയോധിക കാല് വഴുതിവീണ് മരിച്ചിട്ടുണ്ട്. 100 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന മറ്റൊരു പാറമടയില്‍ മൂന്ന് വര്‍ഷം മുമ്പ് യുവതിയും വീണ് മരണപ്പെട്ടു.
സമീപവാസികള്‍ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന മടയാണിത്. മഴ ശക്തി പ്രാപിച്ചതോടെ മതില് കുതിര്‍ന്നിരുന്നു. ഇതേതുടർന്നാണ് അല്‍ഫോന്‍സ മതിലിനൊപ്പം മടയില്‍ വീണത്.
സൗദിയില്‍ നഴ്സായ ഇവർ ഒരു മാസം മുമ്പാണ് ലീവിന് നാട്ടിൽ എത്തിയത്. അടുത്ത ദിവസം ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. ജീവന് പണയംവെച്ച് അല്‍ഫോന്‍സയെ രക്ഷപ്പെടുത്തിയ ശശിക്കും മകനും ഫേസ്ബുക്കിലും മറ്റും അനുമോദന പ്രവാഹം തുടരുകയാണ്. ശശി പാറമടത്തൊഴിലാളിയും അമല്‍ജിത്ത് മൂക്കന്നൂര്‍ ‘സ്മാര്‍ട്ട് ഡ്രൈവിങ് സ്കൂളി’ലെ പരിശീലകനുമാണ്. ഡി.വൈ.എഫ്.ഐ കറുകുറ്റി മേഖല സെക്രട്ടറിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.