പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ ഗവർണർക്ക് കത്തയച്ചു
text_fieldsതിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അവസാന വർഷ വിദ്യാർഥികളുടെ സർവകലാശാല പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എം.പി. ഇക്കാര്യമാവശ്യപ്പെട്ട് കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാന് ശശി തരൂർ കത്തയച്ചു. മഹാമാരിയുടെ സമയത്ത് പരീക്ഷ നടത്തുന്ന നടപടി നിരുത്തരവാദപരമാണെന്നും ശശി തരൂർ കത്തിൽ പറഞ്ഞു.
കേരള സർവകലാശാലയുടെ പരീക്ഷ ജൂൺ 15നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരെ ട്വീറ്റിൽ ശശി തരൂർ പ്രതിഷേധമറിയിച്ചിരുന്നു.
'കേരള സർവകലാശാല പരീക്ഷകൾ ജൂൺ 15ന് നടത്തുന്നത് നിരുത്തരവാദപരമാണ്. വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്ക് അവരെ എത്തിക്കുന്നത് അനീതിയാണ്.' ശശി തരൂർ ട്വീറ്റ് ചെയ്തു.
Wrote to the @KeralaGovernor @arifmohdkha as the requests from students snowballed today. https://t.co/IuqCQlRsLI pic.twitter.com/K5s9EbUxIQ
— Shashi Tharoor (@ShashiTharoor) June 4, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.