‘ട്രാൻസ് ജെൻഡർ ബിൽ അപൂർണം’, സർക്കാറിൽ സമ്മർദം തുടരണം –ശശി തരൂർ എം.പി
text_fieldsതിരുവനന്തപുരം: പാർലമെൻറിൽ അവതരിപ്പിക്കാനിരിക്കുന്ന ട്രാൻസ് ജെൻഡർ ബിൽ അപൂർണമാണെന്ന് ഡോ. ശശി തരൂർ എം.പി. മ്യൂസിയം ഹാളിൽ ‘മാധ്യമം’ സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിെൻറ ഫോട്ടോ പ്രദർശനം ‘മാൻ ഐ ആം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു തരൂർ. ബില്ലിലെ വ്യവസ്ഥകൾ കൂടുതൽ അനുകൂലമാക്കാൻ പോരാടുകയാണ് മുന്നിലുള്ള പോംവഴി. അവഗണിക്കപ്പെടുന്ന ട്രാൻസ് ജെൻഡർ വിഭാഗത്തിനെ മുൻ നിരയിലെത്തിക്കാനുള്ള പി. അഭിജിത്തിെൻറ പ്രയത്നം പ്രത്യാശക്ക് വകയുെണ്ടന്ന് തെളിയിക്കുന്നതാണെന്നും തരൂർ അഭിപ്രായപ്പെട്ടു.
കേന്ദ്ര ബിൽ തങ്ങളുടെ കൂടി അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയ ശേഷമേ പാസാക്കാവൂ എന്ന് ആവശ്യപ്പെട്ട് എസ്.ജി.എം.എസ്.കെ പ്രസിഡൻറ് ശ്രീക്കുട്ടിയുടെ നേതൃത്വത്തിൽ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റുകൾ എം.പിക്ക് നിവേദനം നൽകി. കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. മാധ്യമം പത്തനംതിട്ട ബ്യൂറോ ചീഫ് എം.ജെ. ബാബു, ചീഫ് ഫോട്ടോഗ്രാഫർ ഹാരിസ് കുറ്റിപ്പുറം, പി. അഭിജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.