തനിക്ക് വധഭീഷണിയെന്ന് ശശി തരൂർ
text_fieldsതിരുവനന്തപുരം: താൻ രാജിവെച്ച് പാകിസ്താനിലേക്ക് പോകണമെന്നും അല്ലെങ്കിൽ വധിക്കുമെന്ന് യുവമോർച്ച പ്രവർത്തകർ ഭീഷണി മുഴക്കിയതായും ഡോ. ശശി തരൂർ എം.പി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഒാഫിസിൽ അതിക്രമിച്ച് കയറുന്നത് തടയാൻ ശ്രമിച്ച ഓഫിസ് സ്റ്റാഫ് അംഗങ്ങളായ എം.എസ്. ജ്യോതിഷ്, സനൽകുമാർ, പ്രശാന്ത്, എം.ആർ. ബിജു, രാഹുൽ മേനോൻ, ജോർജ് ലോറൻസ്, ദേവാനന്ദ് എന്നിവരെ അസഭ്യം പറയുകയും സനൽകുമാറിെൻറ കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എം.പി ഓഫിസിൽ അപേക്ഷയുമായി എത്തിയ പാറശ്ശാല സ്വദേശി പ്രമോദിനു േനരെ കരിഓയിൽ പ്രയോഗം നടത്താൻ ശ്രമിച്ചു. അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പുളിമൂട് റോഡിൽ പ്രവർത്തിക്കുന്ന ഓഫിസിലേക്ക് 1.40 ഒാടെയാണ് നാല് ബൈക്കിൽ എത്തിയ പത്തോളം യുവാക്കൾ ഓഫിസിെൻറ ബോർഡിലും ഓഫിസിെൻറ ഇരുകവാടത്തിലും കരിഒായിൽ പ്രേയാഗം നടത്തിയത്. എം.പി ഓഫിസിെൻറ േബാർഡ് മറയത്തക്കവിധത്തിൽ പാകിസ്താൻ ഓഫിസ് എന്ന് ആലേഖനം ചെയ്ത ബാനർ കെട്ടുകയും ചെയ്തു.
ആക്രമികളുടെ നടപടി ജനാധിപത്യ വിരുദ്ധവും നിയമലംഘനവുമാണ്. ആക്രമി സംഘത്തിനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും എം.പി ഓഫിസിെൻറ സുഗമമായ പ്രവർത്തനത്തിന് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.