ശബരിമല: ശശികലക്കെതിരെ 250 കേസ്, കെ. സുരേന്ദ്രന് 215
text_fieldsകൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടർന്ന് നടന്ന ഹർത്താലും പ്രതിഷേധ സമരങ് ങളുമായി ബന്ധപ്പെട്ട് ശബരിമല കർമ സമിതി, ബി.ജെ.പി നേതാക്കൾക്കെതിരെ 200ലേറെ കേസ് രജി സ്റ്റർ ചെയ്തതായി സർക്കാർ ഹൈകോടതിയിൽ.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലക്കെതിരെ 250ലേറെ കേസാണുള്ളത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രനെതിരെ 215ഒാളം കേസുണ്ട്.
ശബരിമല കർമ സമിതിയടക്കമുള്ള സംഘടനകൾ നടത്തിയ ഹർത്താലിനെതിരെ തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
കെ.പി. ശശികലക്കെതിരെ വിവിധ ജില്ലകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവർക്കുപുറെമ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള, ഒ. രാജഗോപാൽ എം.എൽ.എ, ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥിയായ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ശബരിമല കർമസമിതി നേതാക്കളായ ടി.പി. സെൻകുമാർ, അഡ്വ. ഗോവിന്ദ് കെ. ഭരതൻ, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു തുടങ്ങിയവർക്കെതിരെ 200ലേറെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.