ശശികലയും ആചാരം ലംഘിച്ചെന്ന് ആക്ഷേപം
text_fieldsശബരിമല: ആചാര സംരക്ഷണത്തിെൻറ പേരിൽ സമരം നടത്തുന്ന ബി.ജെ.പി, സംഘ്പരിവാർ നേതാക്കൾ തുടർച്ചയായ ആചാരലംഘനം നടത്തുന്നതായി ആക്ഷേപം. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി വന്ന ബി.െജ.പി നേതാവ് കെ. സുരേന്ദ്രനും ഹിന്ദു െഎക്യവേദി നേതാവ് കെ.പി. ശശികലയും ആചാരം ലംഘിച്ചതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലേങ്കരി ചിത്തിര ആട്ടവിശേഷ സമയത്ത് ശ്രീകോവിലിന് പുറംതിരിഞ്ഞ് പതിനെട്ടാംപടിയിൽ കയറി നിന്നതിന് പിന്നാലെയാണ് ഇരുവരെയും കുറിച്ചുള്ള ആരോപണം.
അടിക്കടി ഇരുമുടിക്കെട്ടുമായി വരുന്നത് ആചാരലംഘനമത്രേ. ശശികല തുലാമാസ പൂജക്കും ചിത്തിര ആട്ടവിശേഷത്തിനും പിന്നീട് കഴിഞ്ഞ ദിവസവും എത്തിയത് ഇരുമുടിക്കെട്ടുമായാണ്. ചിത്തിര ആട്ടവിശേഷത്തിന് സുരേന്ദ്രനും എത്തിയിരുന്നു. വർഷത്തിൽ ഒരിക്കൽ 41 ദിവസത്തെ പഞ്ചശുദ്ധി വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായെത്തി അത് ഭഗവാനിൽ സമർപ്പിക്കുന്നതാണ് ശബരിമലയിലെ ആചാരം.
വെള്ളിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തൃപ്തി ദേശായിയെ തടയാൻ നേതൃത്വം നൽകിയ ശേഷമാണ് സുരേന്ദ്രൻ ശനിയാഴ്ച എത്തിയത്. ദിവസങ്ങൾക്കുള്ളിൽ പലതവണ ഇരുമുടിക്കെേട്ടന്തി വരുന്നതിെൻറ പവിത്രതയാണ് സുരേന്ദ്രെൻറയും ശശികലയുടെയും പ്രവൃത്തികളിലൂടെ ചോദ്യംചെയ്യപ്പെടുന്നത്. ഇത് ആചാരത്തെ അവേഹളിക്കുന്നതിനു തുല്യമാണെന്നാണ് വിമർശനം.
വ്രതശുദ്ധി പാലിച്ചാൽ ഇരുമുടിക്കെട്ടുമായി ഒരാൾ ഒന്നിലേറെ തവണ എത്തുന്നതിൽ തെറ്റ് പറയാനാവില്ലെന്ന് യോഗക്ഷേമ സഭ മുൻ പ്രസിഡൻറ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ മാസം വന്നവർക്ക് വ്രതം മുട്ടക്കിയിട്ടില്ലെങ്കിൽ ഇൗ മാസവും വരാം. കുടുംബത്തിൽ മരണമുണ്ടായാൽ 16 ദിവസത്തെ പുലവാലായ്മയാണ് പറയുന്നത്. അതുകഴിഞ്ഞാൽ ക്ഷേത്രദർശനത്തിന് തടസ്സമില്ല. കുടുംബത്തിൽ മരണമുണ്ടായാൽ ആ വർഷം ശബരിമലയിലേക്ക് പോകാതിരിക്കൽ ചിലർ ആചാരമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.