എഴുത്തുകാർക്കെതിരെ കൊലവിളിയുമായി ശശികല
text_fieldsെകാച്ചി: എഴുത്തുകാർക്കുനേരെ ഭീഷണിയും മുന്നറിയിപ്പുമായി ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. മതേതരവാദികളായ എഴുത്തുകാർ ആയുസ്സിനുവേണ്ടി മൃത്യുഞ്ജയ ഹോമം നടത്തിയില്ലെങ്കിൽ ഗൗരി ലേങ്കഷിെൻറ ഗതി വരുമെന്ന് ശശികലയുടെ ഭീഷണി. കഴിഞ്ഞദിവസം എറണാകുളം ജില്ലയിലെ പറവൂരിൽ ഹിന്ദു െഎക്യവേദിയുടെ പരിപാടിയിലായിരുന്നു വിവാദപ്രസംഗം. ഇതിനെതിരെ സ്ഥലം എം.എൽ.എ വി.ഡി. സതീശൻ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ ഡി.ജി.പി ലോക്നാഥ് െബഹ്റ ആലുവ റൂറൽ എസ്.പി എ.വി. ജോർജിന് നിർദേശം നൽകി. ശശികലയുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പ്രസംഗത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. 95 ശതമാനം എഴുത്തുകാരും ആർ.എസ്.എസിനെ എതിർക്കുന്നവരാണെന്നും എന്നാലേ പണവും അംഗീകാരവും കിട്ടൂ എന്നും പറഞ്ഞാണ് ശശികല പൊലീസിെൻറ സാന്നിധ്യത്തിൽ എഴുത്തുകാരെ കടന്നാക്രമിച്ചത്.
‘‘എതിർത്ത് എഴുതുന്തോറും വളരുന്നതാണ് ആര്‍.എസ്.എസ്. എതിര്‍ക്കുന്നവരെ കൊേല്ലണ്ട ഗതികേട് ആര്‍.എസ്.എസിനില്ല. അങ്ങനെയൊരു കൊലപാതകം കർണാടകയിൽ കോണ്‍ഗ്രസിന് ആവശ്യമായിരുന്നു. മതേതരവാദികളായ എഴുത്തുകാർ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണം. എപ്പോൾ, എന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ല. അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയ ഹോമം കഴിച്ചില്ലെങ്കിൽ ഗൗരിമാരെപോലെ നിങ്ങളും ഇരകളാക്കപ്പെടും’’ എന്നും ശശികല മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച രാത്രി വൈകി ഹിന്ദു െഎക്യവേദി പറവൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. തുടർന്ന്, ശശികലക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.ഡി. സതീശൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ചടങ്ങിൽ പ്രസംഗിച്ച ഹിന്ദു െഎക്യവേദി സംസ്ഥാന സെക്രട്ടറി ആർ.വി. ബാബു വി.ഡി. സതീശെൻറ മരണാനന്തര ചടങ്ങുകൾ പറവൂരിൽതന്നെ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സഭ്യേതരവും ഹീനവുമായ ഭാഷയിലാണ് യോഗത്തിൽ പലരും സംസാരിച്ചതെന്നും പരാതിയിലുണ്ട്.
ശശികലക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.െഎ പറവൂർ ബ്ലോക്ക് കമ്മിറ്റിയും മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഗൗരി ലേങ്കഷിെൻറ കൊലക്ക് പിന്നിൽ കോൺഗ്രസാണെന്ന് ചൂണ്ടിക്കാട്ടി ആ സാഹചര്യം വിശദീകരിക്കുകയാണ് ചെയ്തെതന്നാണ് ശശികലയുടെ ന്യായീകരണം. പറവൂർ മേഖലയിൽ അടുത്തിടെ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം ഗ്ലോബൽ പ്രവർത്തകരെ ആർ.എസ്.എസ് സംഘം തടഞ്ഞുനിർത്തി മർദിച്ചിരുന്നു. ലഘുലേഖ വിതരണം ചെയ്ത 40 പേർക്കെതിരെയും കേസെടുത്ത പൊലീസ്, ഇപ്പോൾ ശശികലയുടെ പ്രസംഗത്തിനെതിരെ നടപടി എടുക്കാൻ തയാറാകാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ലഘുലേഖ വിതരണം ചെയ്തവരെ പിന്തുണച്ചെന്ന് ആരോപിച്ച് ഹിന്ദു െഎക്യവേദി പ്രവർത്തകർ വി.ഡി. സതീശെൻറ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.