അബ്ദുൽ ഹക്കീം ഫൈസിയുടേത് ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനുള്ള ശ്രമം -സത്താർ പന്തല്ലൂർ
text_fieldsമലപ്പുറം: കോലാഹലങ്ങൾക്കിടയിൽ താൻ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചതാണ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂർ. ഇതിൽ കൂടുതൽ പ്രത്യേകിച്ച് ഒന്നും അദ്ദേഹത്തിന്‍റെ പ്രസ്താവനയിൽ കാണുന്നില്ലെന്നും സത്താർ പന്തല്ലൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലീഗിനെ സംരക്ഷിക്കുന്നതിന് പകരം അതിനെതിരെ വെറുപ്പ് പ്രചരിപ്പിക്കാനുള്ള സമസ്തയിലെ ചിലരുടെ ശ്രമം സംഘടന പാരമ്പര്യങ്ങളുെട ലംഘനമാണെന്ന് സി.ഐ.സി മുൻ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചിരുന്നു. ലീഗിനെ സമ്മർദത്തിലാക്കുന്ന ഏതെങ്കിലും തരത്തിലുള്ള നീക്കം സമസ്തയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു.
അങ്ങനെയൊരു ആക്ഷേപം ലീഗിനുപോലുമില്ല. സമസ്തയും ലീഗും ഒരുമിച്ച് ഇരുന്ന് ചർച്ച ചെയ്താണ് എല്ലാം കാര്യവും തീരുമാനിക്കുന്നത്. ഇരു സംഘടനകൾക്കിടയിെല ഭിന്നത മാധ്യമസൃഷ്ടിയാണ്. സമസ്ത നേതാക്കൾ പാണക്കാടുപോകുന്നതും ചർച്ച നടത്തുന്നതുമെല്ലാം സാധാരണ കാര്യമാണ്. വിശ്വാസിനികളായ സ്ത്രീകൾ പൊതുജനമേദ്ധ്യ എങ്ങനെ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച് പണ്ഡിത കാഴ്ചപ്പാടുണ്ട്. അതാണ് സമസ്ത പിന്തുടരുന്നത്. ഇതര സംഘടകൾക്കും പാർട്ടികൾക്കും അവരുടെ ഇഷ്ടത്തിന് പ്രവർത്തിക്കാം. അതിൽ എതിർപ്പോ വിയോജിപ്പോ അറിയിക്കേണ്ട കാര്യം സമസ്തക്ക് ഇല്ലെന്നും സത്താർ പന്തല്ലൂർ കൂടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.