Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസതീശൻ-സുധാകരൻ...

സതീശൻ-സുധാകരൻ കൂട്ടുകെട്ടിനു​ മുന്നിൽ കടുത്ത വെല്ലുവിളികൾ

text_fields
bookmark_border
സതീശൻ-സുധാകരൻ കൂട്ടുകെട്ടിനു​  മുന്നിൽ കടുത്ത വെല്ലുവിളികൾ
cancel

തിരുവനന്തപുരം: ഗ്രൂപ്​​ താൽപ​ര്യങ്ങൾക്ക്​ വഴങ്ങാതെ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിനു​ പിന്നാലെ അതേ മാതൃകയിൽ കെ.പി.സി.സി അധ്യക്ഷ​െൻറ കാര്യത്തിലും തീരുമാനമെടുക്കാൻ ഹൈകമാൻഡിന്​ സാധിച്ചെങ്കിലും പുതിയ നേതൃത്വത്തിന്​ മുന്നിലുള്ളത് കടുത്ത വെല്ലുവിളികൾ. രണ്ടു​ ഗ്രൂപ്പുകൾക്ക്​ കീഴിൽ നിലയുറപ്പിച്ച പ്രവർത്തകരെയും നേതാക്കളെയും അതിൽനിന്ന്​ പുറത്തെത്തിച്ച്​ അവരിൽ പാർട്ടിവികാരം സൃഷ്​ടിച്ചെടുക്കുകയാണ് ആദ്യ വെല്ലുവിളി. ഒപ്പം സംഘടനാദൗർബല്യം പരിഹരിക്കുകയെന്ന വലിയ കടമ്പയും. ഗ്രൂപ്​​ സമ്മർദങ്ങൾ മറികടന്ന്​ വി.ഡി. സതീശൻ-കെ. സുധാകരൻ കൂട്ടുകെട്ടിന്​ ഇതിനെല്ലാം എത്രമാത്രം കഴിയുന്നെന്നതിനെ കൂടി ആശ്രയിച്ചായിരിക്കും കോൺഗ്രസി​െൻറയും യു.ഡി.എഫി​െൻറയും ഭാവി. ഗ്രൂപ്പുകളെ അവഗണിച്ചാണ്​ സതീശനെ പ്രതിപക്ഷനേതാവായി ഹൈകമാൻഡ്​ നിശ്ചയിച്ചത്​. ഇതോടെ, ഇടഞ്ഞ ഗ്രൂപ്​​ നേതാക്കൾ കെ.പി.സി.സി അധ്യക്ഷ​െൻറ കാര്യത്തിൽ മൗനത്തിലായി. ഇത്​ അവസരമാക്കിയ ഹൈകമാൻഡ്,​ കെ. സുധാകരനെ പ്രതിഷ്​ഠിച്ച്​ ഇനി ഏതെങ്കിലും ഗ്രൂപ്​ സമ്മർദങ്ങൾക്ക്​ വഴങ്ങാനി​െല്ലന്ന സന്ദേശമാണ്​ നൽകിയത്​.

തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയോടെ പ്രവർത്തകർക്ക്​ നഷ്​ടമായ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ പ്രതിപക്ഷനേതാവിനും കെ.പി.സി.സി അധ്യക്ഷനും തുല്യ ഉത്തരവാദിത്തമുണ്ട്​. എങ്കിലും പാർട്ടിയെ ചലനാത്മകമാക്കുകയെന്ന വലിയ ബാധ്യത കെ.പി.സി.സി അധ്യക്ഷന്​ തന്നെയാണ്​. സംഘടനയെ കെട്ടിപ്പടുക്കുന്നതിലപ്പുറം പിണങ്ങിനില്‍ക്കുന്ന നേതാക്കളെ ഒപ്പം നിര്‍ത്തുകയാണ് വലിയ വെല്ലുവിളി. എല്ലാവരെയും ഒപ്പം നിർത്തുമെന്ന്​ അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ഹൈകമാന്‍ഡ് അവഗണന ഉൾപ്പെടെ കാരണങ്ങളാല്‍ അസംതൃപ്തരായ നേതാക്കളുടെ പ്രതികരണം എങ്ങനെയാകുമെന്ന ആശങ്ക തുടരുകയാണ്​. ഇതിനു​ പുറമെയാണ്​ തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍ നിരാശപൂണ്ട അണികളുടെ ആത്മവിശ്വാസം തിരികെപ്പിടിക്കുകയെന്ന ദൗത്യം. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ പാർട്ടിക്കും മുന്നണിക്കും നഷ്​ടമായ വോട്ട്​ബാങ്ക്​ തിരിച്ചുപിടിക്കാൻ കഴിയുന്ന ശ്രമങ്ങളും ഇതോടൊപ്പം ആവശ്യമാണ്​.

അതിലേക്കെല്ലാം​ കടക്കുംമുമ്പ്​ അടിമുടി അഴിച്ചുപണി നടത്തി സംഘടനയെ ചലനാത്മകമാക്കേണ്ടതുണ്ട്​. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട്​ കാര്യപ്രാപ്തിക്ക് മുന്‍ഗണന നല്‍കി പുനഃസംഘടന നടത്തു​േമ്പാൾ ഗ്രൂപ്​ നേതാക്കളെ അധ്യക്ഷന്​ വിശ്വാസത്തിലെടുക്കേണ്ടിവരും. മെറിറ്റ്​ മാനദണ്ഡമാക്കിയുള്ള പുനഃസംഘടനയോട്​ ഗ്രൂപ്​​ നേതൃത്വം എത്രത്തോളം സഹകരിക്കുമെന്നതും പുതിയ പോരിന് അഴിച്ചുപണി വഴിതുറക്കുമോയെന്നതും കാത്തിരുന്നു കാണേണ്ടതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccUDF
News Summary - Satheesan-Sudhakaran alliance Tough challenges ahead
Next Story