സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം നാളെ തൃശൂരില്‍
text_fieldsതൃശൂര്‍: കഴിഞ്ഞദിവസം അന്തരിച്ച, ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം ശനിയാഴ്ച തൃശൂരില്‍ നടക്കും. ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം.
ചൊവ്വൂര്‍ ഹരിശ്രീ നഗറില്‍ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും താമസിക്കുന്ന 55-ാം നമ്പര്‍ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് 12ന് കേരള സാഹിത്യ അക്കാദമിയിലെത്തിക്കും.ഒരു മണിക്കൂർ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെയക്കും.
തിരുവനന്തപുരം വഞ്ചിയൂർ മാതൃഭൂമി റോഡിലെ ആർ.പി അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. ഭാര്യ നാട്ടിൽ പോയതിനാൽ സതീഷ്ബാബു വീട്ടിൽ തനിച്ചായിരുന്നു. മരണം രാത്രി സംഭവിെച്ചന്നാണ് നിഗമനം. വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനാൽ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഏഴ് നോവലുകളും രണ്ട് കഥാസമാഹാരങ്ങളും രചിച്ച സതീഷ്ബാബു നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. ചലച്ചിത്ര അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയിൽ അംഗമായിരുന്നു. 'നക്ഷത്രക്കൂടാരം' എന്ന സിനിമക്ക് തിരക്കഥ രചിച്ചു. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഗിരിജ (റിട്ട. അധ്യാപിക). മകൾ: വർഷ. മരുമകൻ: ശ്രീരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.