കൊല്ലം നഗരത്തിെൻറ സുരക്ഷ ഭാര്യയെ ഏൽപിച്ച് സതീഷ് ബിനോ VIDEO
text_fieldsകൊല്ലം: ബുധനാഴ്ച രാവിലെ കൊല്ലം കമീഷണർ ഒാഫിസിൽ നഗരത്തിെൻറ സുരക്ഷ സിറ്റി പൊലീസ് കമീഷണർ സതീഷ് ബിനോ ഭാര്യ അജിതാബീഗത്തിന് കൈമാറി. േകരള പൊലീസിെൻറ ചരിത്രത്തിലാദ്യമാണ് ഭർത്താവ് ഭാര്യക്ക് ബാറ്റൺ കൈമാറുന്നത്. സതീഷ് ബിനോയെ പത്തനംതിട്ട എസ്.പി ആയാണ് നിയമിച്ചിട്ടുള്ളത്. കൊട്ടാരക്കര റൂറൽ എസ്.പി ആയിരുന്ന അജിതാബീഗം പ്രസവാവധിയിലായിരുന്നു.
നിലവിലുള്ള പദ്ധതികൾ കാര്യക്ഷമമാക്കുമെന്നും ട്രാഫിക് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും ചാർജെടുത്തതിന് ശേഷം അജിതാബീഗം പറഞ്ഞു. പെൺകുട്ടികളുടെ സുരക്ഷക്ക് കൂടുതൽ പദ്ധതികൾ നടപ്പാക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇത് സ്ത്രീകൾ ഭയമില്ലാതെ പരാതികൊടുക്കുന്നതുകൊണ്ടാണെന്നും അവർ പറഞ്ഞു. ഒരുവർഷം ജോലിചെയ്തതിൽ സന്തോഷവാനാണെന്നും ഫലപ്രദമായ നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും സതീഷ് ബിനോ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.