നടപടിയില്ല; പോൾ ആന്‍റണിയുടെ പ്രവർത്തനങ്ങളിൽ തൃപ്തനെന്ന് മന്ത്രി
text_fieldsതൃശൂർ: വ്യവസായ വകുപ്പ് സെക്രട്ടറി പോൾ ആന്റണി ചീഫ് സെക്രട്ടറിക്ക് കത്തയച്ചുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. പോൾ ആന്‍റണിയുടെ പ്രവർത്തനങ്ങളിൽ തൃപ്തനാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
വിവാദങ്ങൾ ഉണ്ടാക്കാതെ ഇതുവരെ സർക്കാരുമായി സഹകരിച്ച് പ്രവർത്തിച്ചയാളാണ് പോൾ ആന്‍റണി. വിജിലൻസ് പ്രതിയാക്കിയാൽ ഉടൻ ഉദ്യോഗസ്ഥൻ കേസിൽ പ്രതിയാകുമോ എന്നും മന്ത്രി മാധ്യമപ്രവർത്തകരോട് ചോദിച്ചു. അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നടപടിയെടുക്കും. ഇപ്പോൾ സർക്കാർ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാൻ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചീഫ് സെക്രട്ടറിക്ക് പോൾ ആന്‍റണി കത്ത് നൽകിയെന്ന വാർത്ത മാധ്യമ സൃഷ്ടിയാണ്. കത്ത് ഉണ്ടെങ്കിലല്ലേ അതിനെക്കുറിച്ച് മറുപടി പറയേണ്ടതുള്ളൂ എന്നും മന്ത്രി ചോദിച്ചു.
ബന്ധുനിയമന വിവാദത്തിൽ പ്രതിയായതിനെ തുടർന്ന് സ്‌ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് പോൾ ആന്റണി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതായി വാർത്തയുണ്ടായിരുന്നു. കേസിൽ ഇ.പി ജയരാജന് വ്യവസായ മന്ത്രിസ്ഥാനം നഷ് ടമായിരുന്നു. വ്യവസായ വകുപ്പ് സെക്രട്ടറിയായ പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ദിവസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.