Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടു പതിറ്റാണ്ടായി...

രണ്ടു പതിറ്റാണ്ടായി വിശ്വസ്ത സേവകൻ; നിനച്ചിരിക്കാതെയെത്തിയ മരണം കുടുംബത്തെ അനാഥമാക്കി

text_fields
bookmark_border
accident
cancel
Listen to this Article

നേമം: കഴിഞ്ഞ 20 വർഷമായി ജോലി ചെയ്തുവരുന്ന സ്ഥാപനത്തിലെ വിശ്വസ്തനായിരുന്നു ലിഫ്റ്റിൽ കുടുങ്ങി മരിച്ച സതീഷ് കുമാർ. ഇടയ്ക്കോട് സ്വദേശിയായ ഇദ്ദേഹം അമ്പലമുക്ക് ജങ്ഷനിൽ പ്രവർത്തിക്കുന്ന എസ്.കെ.പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായിരുന്നു.

ഈ സ്ഥാപനത്തിന്‍റെ പ്രധാന ഓഫിസ് മുമ്പ് കൈമനത്താണ് പ്രവർത്തിച്ചിരുന്നത്. അമ്പലമുക്കിൽ ശാഖ തുടങ്ങിയതോടെയാണ് സതീഷ് ഇവിടെയെത്തിയത്. സതീഷ് ഉൾപ്പെടെ ആറ് ജീവനക്കാരും മാനേജറുമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. മുമ്പ് ഫിലിം റപ്രസെന്‍റേറ്റിവായി ജോലി നോക്കിയിരുന്നു.

ഇടയ്ക്കോടുള്ള കുടുംബവീട്ടിൽ സതീഷും ഭാര്യയും മകളുമാണ് താമസിച്ചിരുന്നത്. സാമ്പത്തിക പരാധീനതകൾ മറികടക്കാനുള്ള ശ്രമത്തിലായിരുന്നു. ഗൃഹനാഥ‍ന്‍റെ മരണം കുടുംബത്തെ അനാഥമാക്കി. ഹൃദയസംബന്ധമായ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും എപ്പോഴും പുഞ്ചിരിതൂകുന്ന പ്രകൃതമായിരുന്നു. സതീഷ് കുമാറിന്‍റെ ആകസ്മിക മരണം ഇടയ്ക്കോട് ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story