ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല
text_fieldsആലപ്പുഴ/പത്തനംതിട്ട: ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അംഗൻവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (ആഗസറ്റ് 6) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (ആഗസറ്റ് 6) കലക്ടർ ദിവ്യ എസ്. അയ്യർ അവധി പ്രഖ്യാപിച്ചു.
തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ശനിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
പി.എസ്.സി അറിയിപ്പ്
ശനിയാഴ്ച (06/08/2022) പി.എസ്.സി നടത്താൻ നിശ്ചയിച്ച പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരള പി.എസ്.സി പി.ആർ.ഒ അറിയിച്ചു.
ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച (06/08/2022) നിശ്ചയിച്ചിരുന്ന പി.എസ്.സി. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരള പി.എസ്.സി പി.ആർ.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.