Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശനിയാഴ്ച്ച പ്രവർത്തി...

ശനിയാഴ്ച്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്കും

text_fields
bookmark_border
ശനിയാഴ്ച്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളിൽ   നാളെ കെ.എസ്.യു പഠിപ്പുമുടക്കും
cancel

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി.ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 26 വ്യാഴാഴ്ച്ച ഐ.ടി.ഐകളിൽ വിദ്യാർഥി സദസുകളും കെ.എസ്.യു സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐ.ടി.ഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSUstrike in ITIs
News Summary - Saturday is the working day; KSU will be on strike in ITIs across the state on Saturday
Next Story