സത്യപാൽ മാലിക് ജമ്മു കശ്മീരിലെ പുതിയ ഗവർണര്‍
text_fieldsന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുതിയ ഗവര്‍ണറായി സത്യപാല്‍ മാലിക്കിനെ നിയമിച്ചു. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് സത്യപാല്‍ മാലിക്. കശ്മീരിലെ നിലവിലെ ഗവര്‍ണര്‍ എന്‍.എന്‍ വോറയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. ജൂണ്‍ 28ന് എന്‍.എന്‍ വോറയുടെ കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍ അമര്‍നാഥ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിെൻറ കാലാവധി നീട്ടി നല്‍കുകയായിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി എന്‍.എന്‍ വോറയായിരുന്നു ജമ്മു-കശ്മീർ ഗവർണർ. മെഹബൂബ മുഫ്തി സർക്കാർ കശ്മീരിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ ജൂൺ 20 മുതൽ സംസ്ഥാനം ഗവർണർ ഭരണത്തിലായിരുന്നു. കഴിഞ്ഞ യു.പി.എ സർക്കാർ കശ്മീർ ഗവർണറായി നിയമിച്ച വോറയെ നരേന്ദ്രമോദി സർക്കാർ നിലനിർത്തുകയായിരുന്നു.
ബി.ജെ.പി മുൻ ദേശീയ ഉപാധ്യക്ഷനായിരുന്ന സത്യപാൽ മാലിക് 2017 സെപ്തംപറിലാണ് ബിഹാർ ഗവർണറായി പദവിയേറ്റത്. മുൻ കേന്ദ്രമന്ത്രിയായിരുന്ന ഇദ്ദേഹം രണ്ട് തവണ രാജ്യസഭാ അംഗം കൂടിയായിരുന്നു. ബിഹാറിൽ സത്യപാൽ മാലിക്കിന് പകരം ലാൽ ജി തണ്ടനെ ഗവർണറായി നിയമിച്ചു.
ഹരിയാന, ഉത്തരാഖണ്ട്, മേഘാലയ, സിക്കിം, ത്രിപുര സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ക്കും മാറ്റമുണ്ട്. ഹരിയാനയില്‍ സത്യദേവ് നാരയണനെയും, ബേബി റാണി മൗര്യയെ ഉത്തരാഘണ്ടിലെയും ഗവര്‍ണര്‍മാരായി നിയമിച്ചു. മേഘാലയ ഗവര്‍ണറായ ഗംഗാ പ്രസാദിനെ സിക്കിമിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. പകരം നിലവില്‍ ത്രിപുര ഗവര്‍ണറായി സേവനമനുഷ്ടിക്കുന്ന തഥാഗത് റോയ് മേഘാലയ ഗവര്‍ണറാകും. നിലവിലെ ഹരിയാന ഗവര്‍ണര്‍ ക്യാപ്റ്റന്‍ സിങ് സോളങ്കിയെ ത്രിപുരയിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.