ലക്ഷദ്വീപ് ജനതക്ക് പിന്തുണയും കേന്ദ്രസർക്കാറിന് വിമർശനവുമായി 'സത്യദീപം'
text_fieldsകൊച്ചി: ലക്ഷദ്വീപ് ജനതക്ക് പിന്തുണയും കേന്ദ്രസർക്കാറിന് വിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. വികസനവേഷം കെട്ടി ലക്ഷദ്വീപിലെത്തുന്നത് ഫാഷിസമല്ലാതെ മറ്റൊന്നാകില്ലെന്ന ഭയം ജനാധിപത്യവിശ്വാസികളുടേതാണെന്ന് 'ദ്വീപ് വളയുന്ന ഫാഷിസം' തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിൽ 'സത്യദീപം' പറയുന്നു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിനെ നിശിതമായി വിമർശിക്കുന്ന എഡിറ്റോറിയൽ ലക്ഷദ്വീപിെൻറ ചരിത്രവും പൈതൃകവും എത്രത്തോളം മഹത്തരമാണെന്നും വിശദീകരിക്കുന്നു. അവിടെ നടക്കുന്നത് വെറും ന്യൂനപക്ഷ വേട്ടയല്ലെന്നും മനഃപൂര്‍വമായ മാനവികതധ്വംസനമാണെന്നും അതുകണ്ട് മാറിനില്‍ക്കരുതെന്നും എഡിേറ്റാറിയൽ വ്യക്തമാക്കുന്നു. സ്വന്തം മണ്ണില്‍നിന്നും സംസ്കാരത്തില്‍നിന്നും ഒഴിഞ്ഞുപോകാന്‍ നിര്ബന്ധിതമാകുന്നതിെൻറ വേദനയില്‍ ഒരുജനത നിലവിളിക്കുമ്പോള്‍ കേരളത്തിനും ദ്വീപിനുമിടയിെല അകലം വെറും 496 കി.മീറ്ററിേൻറതാണെന്നും ഓര്‍ക്കണം.
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ തെരുവിലിറക്കിയ ദാമന്‍-ദിയുവിലെ ടൂറിസ വികസന തലതൊട്ടപ്പന്തന്നെയാണ് ലക്ഷദ്വീപിലും അവകാശവാദവുമായി എത്തിയിരിക്കുന്നതെന്നത് യാദൃച്ഛികമല്ല. തദ്ദേശ സംസ്കാരത്തെ തകിടംമറിക്കുന്ന വികസനം ദ്വീപിന് വേണ്ടിയല്ലെന്ന സങ്കടത്തെ പുതിയ നിയമ നീക്കങ്ങള്‍കൊണ്ട് നിരന്തരം വെല്ലുവിളിക്കുമ്പോള്‍ ലക്ഷദ്വീപ് അങ്ങേയറ്റം പരിസ്ഥിതി ലോലപ്രദേശമാണെന്ന് മറക്കരുത്.
ഇന്ധന വിലവർധനക്കും കേന്ദ്രത്തിെൻറ ഫാഷിസ്റ്റ് രീതികൾക്കുമെതിരെ ശക്തമായ പ്രതികരണമാണ് എഡിറ്റോറിയലിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.