കോഴിക്കോട്ടുനിന്ന് കൂടുതൽ സർവിസിന് തയാർ –സൗദിയ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവിസ് നടത്താൻ തയാറാണെന്ന് സൗദി എയർലൈൻസ് അസി. വൈസ് പ്രസിഡൻറ് നവാഫ് അൽ ജക്ത്തമി, ഇന്ത്യയിലെ മാനേജർ ഇബ്രാഹിം അൽ ഖുബ്ബി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉഭയകക്ഷി കരാറിൽ മാറ്റം വരുത്താതെ സർവിസ് തുടങ്ങാനാകില്ല.
ഇരു രാജ്യങ്ങളിലേക്കും കൂടുതല്‍ സര്‍വിസ് നടത്താന്‍ ആഗ്രഹമുണ്ട്. ഉഭയകക്ഷി കരാര്‍ പ്രകാരമുള്ള സര്‍വിസുകള്‍ സൗദിയ ഇതിനകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതിനാൽ പുതിയ സര്‍വിസുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. ഇന്ത്യയിൽ നിന്ന് സൗദിയ സർവിസാരംഭിക്കുന്ന ഒമ്പതാമത് സ്റ്റേഷനാണ് കരിപ്പൂർ. തിരുവനന്തപുരത്ത് അടുത്ത വർഷം മാർച്ച് 30 വരെ സർവിസ് നടത്താനാണ് ഡി.ജി.സി.എ അനുമതി. ഇത് നീട്ടുമെന്നാണ് പ്രതീക്ഷ.
നടപടിക്രമങ്ങളിലെ കാലതാമസത്തെ തുടർന്നാണ് സർവിസ് ആരംഭിക്കാൻ വൈകിയതെന്നും പ്രത്യേക കാർഗോ വിമാനത്തിെൻറ ആവശ്യം ഇപ്പോഴില്ലെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഒാപറേഷൻസ് മാനേജർ ഹാനി അൽ ജൂലൂം സംബന്ധി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.