നിതാഖാത്ത്: മടങ്ങിയെത്തിയത് കാൽ ലക്ഷത്തോളം; ആനുകൂല്യം 1,333 പേർക്ക് മാത്രം
text_fieldsതൃശൂർ: ഗൾഫ് രാജ്യങ്ങളിൽ നിതാഖാത്ത് നടപ്പാക്കിയത് മൂലം സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത് കാൽ ലക്ഷത്തോളം പേർ. ഇവരിൽ 1,333 പേർക്ക് മാത്രമാണ് സംസ്ഥാന സർക്കാറിെൻറ പുനരധിവാസ ആനുകൂല്യം കിട്ടിയത്. സർക്കാറിെൻറ ഒൗദ്യോഗിക കണക്കുകൾ തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. മുൻ സർക്കാറിെൻറ കാലത്ത് 2013 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള എട്ട് മാസത്തിനകം ഗൾഫ് രാജ്യങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയത് 22,634 പേരാണെന്നാണ് നോർക്ക റൂട്ട്സിെൻറ കണക്ക്. പുറമെ മറ്റ് ചിലരും ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയിട്ടുണ്ട്.
മടങ്ങിയെത്തുന്ന എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകി പുനരധിവസിപ്പിക്കുമെന്നാണ് യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചത്. അതിനായി പാക്കേജുകളും പുനരധിവാസ ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഒന്നും നടന്നില്ല. സർക്കാർ നടപടിക്രമങ്ങളിലെ കാലതാമസമാണ് ആനുകൂല്യ വിതരണത്തിന് തടസ്സം. നിതാഖാത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവരെ എത്തിക്കാൻ വിമാന ടിക്കറ്റ് ചെലവും സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിെച്ചങ്കിലും അപേക്ഷിച്ച 378ൽ 266 പേരാണ് അർഹരായത്.
പ്രത്യേക പാക്കേജായിരുന്നു പ്രഖ്യാപനമെങ്കിലും നോർക്ക വകുപ്പിെൻറ പ്രോജക്ട് ഫോർ റിേട്ടൺ എമിഗ്രൻറ്സ് എന്ന പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തിയാണ് ആനുകൂല്യങ്ങൾ നൽകിയത്. പ്രവാസികൾക്ക് നൽകിയ വായ്പകളുടെ പേരിലുള്ള പീഡനങ്ങളുംതുടർക്കഥയാകുകയാണ്. റിസർവ് ബാങ്കിെൻറ നിബന്ധനകൾക്ക് വിധേയമായാണ് സ്വയംതൊഴിൽ ആരംഭിക്കുന്നതിനായി മടങ്ങിയെത്തിയ പ്രവാസികൾക്ക് ബാങ്ക് വായ്പ അനുവദിക്കുന്നെതങ്കിലും പല സാേങ്കതികത്വങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. പല ബാങ്കുകളും പല കാരണങ്ങൾ പറഞ്ഞ് അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നുെവന്ന പരാതികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.