സ്നേഹാധിക്യത്താൽ കൈപ്പിഴ; സൗജത്ത് കിടപ്പിലായിട്ട് മൂന്നു പതിറ്റാണ്ട്
text_fieldsവൈത്തിരി: രണ്ടു വയസ്സുള്ളപ്പോൾ സ്നേഹാധിക്യംകൊണ്ട് സൗജത്തിനെ ബന്ധുക്കളിലാരോ മുക ളിലേക്കുയർത്തിയതായിരുന്നു. എന്നാൽ, കൈയിൽനിന്ന് പിടിവിട്ട് കഴുത്തുകുത്തി താഴെ വീ ണു. വീഴ്ചയിൽ അവളുടെ നട്ടെല്ലിന് സാരമായ ക്ഷതമേറ്റു. കുഞ്ഞ് താഴെ വീണതോടെ ഭയന്ന ബന്ധ ു വിവരം ആരോടും പറഞ്ഞില്ല. എന്നാൽ, ആ വീഴ്ചയിലുണ്ടായ ഗുരുതര പരിക്ക് ജീവിതം മാറ്റിമ റിച്ചപ്പോൾ, കഴുത്തിന് താഴെ കുഴഞ്ഞുപോയ സൗജത്ത് മൂന്നു പതിറ്റാണ്ടായി ശയ്യാവലംബിയാ യി കഴിയുകയാണ്.
ഹാരിസൺസ് മലയാളം പ്ലാേൻറഷന് കീഴിലെ മുണ്ടക്കൈ എസ്റ്റേറ്റിൽ തൊ ഴിലാളിയായിരുന്ന പാത്തുമ്മയുടെയും ഡ്രൈവർ ഏലിയുടെയും രണ്ടാമത്തെ മകളായി എസ്റ്റേറ്റുപാടിയിൽ ജനിച്ചുവീണ സൗജത്ത് പിച്ചവെച്ചു നടക്കാറായ സമയത്താണ് ബന്ധുക്കളിലാരോ അവളെ വായുവിലേക്കുയർത്തി കളിച്ചതും താഴെ വീണതും. കരച്ചിൽ ശക്തമായപ്പോൾ, കുട്ടിയെ കളിപ്പിച്ചയാൾ ആരോടും പറയാതെ സ്ഥലംവിട്ടു. മാസങ്ങൾ പിന്നിട്ടിട്ടും തുടർച്ചയായ കരച്ചിലും കുട്ടിയുടെ ശരീരം ശോഷിക്കുന്നതും കാരണം മാതാപിതാക്കൾ വൈദ്യരുടെയടുത്തും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സക്കായി കൊണ്ടുപോയി. കുട്ടി എപ്പോഴെങ്കിലും വീണിരുന്നോ എന്ന് ഡോക്ടർ പലതവണ ചോദിച്ചെങ്കിലും ബന്ധുവിെൻറ ൈകയിൽനിന്ന് വീണത് അറിയാത്തതിനാൽ ഇല്ലെന്ന് പറഞ്ഞു. തുടർന്ന് പോളിയോ ആണെന്ന നിഗമനത്തിലെത്തുകയും അതിനുള്ള മരുന്ന് നൽകുകയും ചെയ്തു.
പിന്നീട് വിവിധ ആയുർവേദ കേന്ദ്രങ്ങളിൽ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് കുട്ടി താഴെ വീണതുകണ്ട അയൽക്കാരിലൊരാൾ മാതാപിതാക്കളെ വിവരമറിയിച്ചത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. അന്നുമുതൽ മുണ്ടക്കൈ എസ്റ്റേറ്റ് പാടിയിലെ മുറിയിൽ മാതാവ് പാത്തുമ്മയുടെയും ഇത്താത്ത ഖദീജയുടെയും പരിചരണത്തിലാണ് സൗജത്ത്. നീണ്ട 30 വർഷം പിന്നോട്ടുനോക്കുമ്പോൾ ഒരുപാടു കദനകഥകൾ പറയാനുണ്ടെങ്കിലും ഇതൊന്നും ഓർത്ത് നെടുവീർപ്പിടാൻ അവൾ തയാറല്ല.
കരുത്തുറ്റ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന പുഞ്ചിരിയാണ് സൗജത്തിനെപ്പോഴും. ശരീരം മുഴുവൻ കുഴഞ്ഞുപോയെങ്കിലും, ശോഷിച്ച കൈവിരലുകൾക്ക് ചലനശേഷിയുള്ളതിനാൽ സ്മാർട്ട്ഫോൺ ഉപയോഗത്തിൽ വിദഗ്ധയാണ്. കിട്ടുന്നതെല്ലാം വായിച്ചുതീർക്കുന്ന സ്വഭാവക്കാരിയാണ് സൗജത്ത്. നന്നായി പാടുകയും ചെയ്യും. പാട്ടുകളും കവിതാശകലങ്ങളുമൊക്കെ വെട്ടിയെടുത്തൊട്ടിച്ച് ചെറിയ ആൽബമുണ്ടാക്കി.
പാടിയിലെ കിടപ്പിനിടയിൽ ദിവസവുമെത്തിയിരുന്ന കളിക്കൂട്ടുകാരികൾ പകർന്നുനൽകിയ വിജ്ഞാനത്തിലൂടെ അക്ഷരങ്ങളും അക്കങ്ങളുമൊക്കെ സൗജത്തിന് നല്ലവശമാണ്. ഇപ്പോൾ ഇത്താത്തയുടെ മക്കളും പേരക്കുട്ടികളുമൊക്കെയാണ് കൂട്ടിനുള്ളത്. പഴയ കളിക്കൂട്ടുകാരൊക്കെ ഇടക്കിടെ കാണാൻ വരും. മുണ്ടക്കൈ പാടിയിൽനിന്ന് പുറത്തേക്കുള്ള യാത്രക്കും ചികിത്സക്കും മറ്റും ബുദ്ധിമുട്ടായതിനാൽ ഇപ്പോൾ കൽപറ്റക്കടുത്തുള്ള മുണ്ടേരിയിലെ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. സാമൂഹികപ്രവർത്തകരായ നാസറിെൻറയും ജോസുകുട്ടിയുടെയും സഹായങ്ങളും നിസ്തുലമാണെന്ന് സൗജത്ത് പറയുന്നു.
പാത്തുമ്മ എസ്റ്റേറ്റിൽനിന്ന് പിരിഞ്ഞിട്ട് 18 വർഷമായി. അന്നുമുതൽ ഈ ഉമ്മ എപ്പോഴും മകളുടെ ചാരത്തുണ്ട്. മോട്ടോർ ഘടിപ്പിച്ച ഒരു വീൽചെയർ ലഭിച്ചാൽ കിടക്കുന്നിടത്തുനിന്ന് അൽപമൊക്കെ സഞ്ചരിക്കാമെന്ന മോഹം സൗജത്തിനുണ്ട്. ഒരു ലാപ്ടോപ് ആരെങ്കിലും നൽകിയെങ്കിലെന്നും സൗജത്ത് ആഗ്രഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.