മദ്യ - മയക്കുമരുന്ന് ലോബിയുടെ പിടിയിൽ നിന്ന് കേരളത്തെ രക്ഷിക്കണം - വി.ഡി.സതീശൻ
text_fieldsആലുവ: സംസ്ഥാന സർക്കാരിൻറെ പിടിപ്പുകേട് കാരണം മദ്യ മയക്ക്മരുന്ന് ലോബികൾ സംസ്ഥാനത്ത് പിടിമുറുക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ലഹരി നിർമാർജന സമിതി സംസ്ഥാന പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ കുട്ടികളെയും സ്ത്രീകളെയും വരെ ഉപയോഗപ്പെടുത്തിയാണ് മാഫിയകൾ തഴച്ചുവളരുന്നത്. ഇതിനെ നിയന്ത്രിക്കാനോ കുറ്റവാളികൾക്കെതിരെ കർശനമായ നടപടികളെടുക്കുന്നതിനോ സർക്കാരിന് കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
സ്കൂൾ പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠ്യപദ്ധതികൾ ഉൾപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ എം.എൽ.എ പ്രതിപക്ഷ നേതാവിന് വേദിയിൽ വെച്ച് നിവേദനം നൽകി. ഡോ.സുലൈമാൻ മേൽപ്പത്തൂർ ക്ലാസ്സ് നിയന്ത്രിച്ചു. ലഹരി നിർമാർജന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.കുഞ്ഞിക്കോമു മാസ്റ്റർ, വർക്കിങ് പ്രസിഡൻറ് പി.എം.കെ.കാഞ്ഞിയൂർ, ട്രഷറർ എം.കെ.എ.ലത്തീഫ്, ഇമ്പിച്ചി മമ്മു ഹാജി, വി.മധുസൂദനൻ, ഉമ്മർ വിളക്കോട്, പരീദ് കരേക്കാട്, പി.പി.എ അസീസ്, സി.എം.യൂസുഫ്, സൈഫുദ്ദീൻ വലിയകത്ത്, കാട്ടൂർ ബഷീർ, ഹുസൈൻ കമ്മന, അഷ്റഫ് കൊടിയിൽ, മജീദ് ഹാജി വടകര, ജമാലുദ്ദിൻ കൂടല്ലൂർ, കെ.എച്ച്.എം അഷ്റഫ്, മൂസ പാട്ടില്ലത്ത്, ഖാദർ മുണ്ടേരി, സി.കെ.എം.ബാപ്പു ഹാജി, എ.എം.എസ് അലവി, കെ.മറിയം ടീച്ചർ, അബ്ദുൽ അസീസ് മൗലവി, സിദ്ദിഖ് ചെറുവല്ലൂർ, ടി.കെ.നിയാസ് , സലീം ഹമദാനി, ഹമീദ്ഹാജി തച്ചമ്പാറ, കെ.കെ. അബ്ദുല്ല, സജീർ പത്തനംതിട്ട, ഹമീദ് പട്ടിക്കാട്, സി.ഇ.എ.ബക്കർ, ഷാനവാസ് തുറക്കൽ, ഡോ.സലീം അഴിക്കോട്, സിജി കോഓഡിനേറ്റർ വി.സീനത്ത്, ഹാരിസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.