സർവകലാശാലകളെ സർക്കാർ വകുപ്പുകളാക്കരുതെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി
text_fieldsതിരുവനന്തപുരം :സർവകലാശാലകളെ സർക്കാർ വകുപ്പുകളാക്കരുതെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. സർക്കാരിൻറെ പ്രത്യേക നിർദേശപ്രകാരം സംസ്ഥാനത്തെ സർവകലാശാലകളുടെ തനത് ഫണ്ടും പദ്ധതി-പദ്ധതിയേ തരഫണ്ടും സംസ്ഥാന ട്രഷറികളിലേക്ക് മാറ്റി നിക്ഷേപിച്ചതോടെ സർക്കാരിന്റെ ട്രഷറി നിയന്ത്രണം സർവകലാശാലകളുടെ അക്കാദമിക്-ഗവേഷണ മേഖലകളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
ഈ നില തുടർന്നാൽ നിശ്ചിത കാലയളവിനുള്ളിൽ പൂർത്തിയാക്കേണ്ട വിവിധ ഗവേഷണ പ്രൊജക്ട്ടുകൾ സർവകലാശാലകൾക്ക് ഉപേക്ഷിക്കേണ്ടതായി വരും. ഇക്കൂട്ടത്തിൽ കേന്ദ്ര സർക്കാരിന്റെയും യു.ജു.സിയുടെയും സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പ്രൊജക്ടുകളും ഉൾപ്പെടുന്നു. സർവകലാശാലകൾ പെൻഷൻ ഫണ്ടിനുവേണ്ടി മാറ്റി വച്ചിരുന്ന തുകയും ട്രഷറികളിലേക്ക് ഇതിനകം മാറ്റിക്കഴിഞ്ഞു.
കേരള, കാലിക്കറ്റ്, എം.ജി സർവ ലശാലകളുടെ ആരംഭം മുതൽ സർക്കാർ അനുമതിയോടെ സ്റ്റേറ്റ് ബാങ്കിൽ സൂക്ഷിച്ചിരുന്ന 1,000 കോടിയോളം രൂപയുടെ സർവകകശാല ഫണ്ടാണ് ഈ സാമ്പത്തിക വർഷാദ്യം ട്രഷറിയിലേക്ക് മാറ്റിയത്. സർവകലാശാലകൾക്ക് വിവിധ അക്കാദമിക് പ്രോഗ്രാമുകൾക്ക് പദ്ധതിവിഹിതമായി ലഭിച്ച തുക മാറ്റാനാണ് ഇപ്പോൾ നിർദേശം നൽകിയത്.
സർവകലാശാലകളുടെ സാമ്പത്തിക സ്വാതന്ത്ര്യം സർക്കാർ നിയന്ത്രിക്കുന്നതിലൂടെ അക്കാദമിക് സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സാഹചര്യത്തിൽസർവകലാശാലകൾ സർക്കാരിന്റെ കിഴിലുള്ള വകുപ്പുകളായിമാറും. സർവകലാശാലകൾക്ക് അക്കാദമിക് തലത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കേണ്ടതുകൊണ്ട് സർവകലാശാലകൾക്ക് ഫണ്ട് പിൻവലിക്കുന്നതിൽ നിയന്ത്രണം പാടില്ലെന്ന് ആവശ്യപ്പെട്ട് യൂനിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്കും, മുഖ്യമന്ത്രിക്കും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നിവേദനം നൽകിയെന്ന് ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.