ഹർത്താലിനെതിരെ ഇന്ന് പകൽ വാഹനങ്ങൾ മിഴിതുറക്കും
text_fieldsകൊച്ചി: വരാനിരിക്കുന്ന നാളുകളിൽ ഹർത്താലുകളോട് സഹകരിക്കില്ലെ ന്ന തീരുമാനത്തോടെ ജോയൻറ് ആക്ഷൻ കൗൺസിൽ നിലപാടുറപ്പിച്ചു. തീരുമാനത്തിന് ഐക്യദാർഢ്യവുമായി നിരത്തിലോടുന്ന വാഹനങ്ങൾ പകൽ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് ഓടിക്കാൻ സേ നോ ടു ഹർത്താൽ പ്രവർത്തകരും ആഹ്വാനം ചെയ്തിട്ടുണ്ട്.
ബെറ്റര്‍ കൊച്ചിന് റെസ്പോൺസ് ഗ്രൂപ്പിെൻറ നേതൃത്വത്തില്‍ 42 സംഘടനയാണ് ഹർത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. കേരള ചേംബര്‍ ഓഫ് േകാമേഴ്സ്, കൊച്ചിന് ചേംബര്‍ ഓഫ് കോമേഴ്സ്, ക്രെഡായി, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്, വ്യാപാരി വ്യവസായ ഏകോപനസമിതി, ഹോട്ടല്‍ റസ്റ്റാറൻറ് അസോസിയേഷന്, സി.ബി.എസ്.ഇ സ്കൂള്‍ അസോസിയേഷന്, ഭാരതീയ വിദ്യാഭവന്, ഐ.എം.എ, കേരള മാനേജ്മെൻറ് അസോസിയേഷന് തുടങ്ങി 42 സംഘടനയാണ് യോഗത്തില്‍ പങ്കെടുത്തത്.
ഹർത്താലുകാർക്ക് സംഭാവനയും വോട്ടും നൽകേണ്ടതില്ലെന്നാണ് യോഗത്തിെൻറ തീരുമാനം. സ്കൂളുകളും കോളജുകളും ഹർത്താൽ ദിനത്തിൽ തുറക്കണം. അതിന് സര്‍ക്കാര്‍ സഹായം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.