താരമായി സായ റോബോട്ട്
text_fieldsകാക്കനാട്: മൂന്ന് മുന്നണിയിലുമായി നിരവധി പ്രമുഖർ മത്സരിച്ച തൃക്കാക്കര നഗരസഭ 14ാം വാർഡിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ താരമായത് 'സായ' ആയിരുന്നു. സഹായിയായും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കർക്കശമായി ഉപദേശിക്കുന്ന ഗൗരവക്കാരിയായും 'സായ' റോബോട്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ സജ്ജീകരിച്ച പോളിങ് സ്റ്റേഷെൻറ കവാടത്തിലായിരുന്നു സായ റോബോട്ടിെൻറ സേവനം ഉപയോഗപ്പെടുത്തിയത്. കളമശ്ശേരി സ്റ്റാർട്ടപ് വില്ലേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് എന്ന കമ്പനിയാണ് സായാ റോബോട്ടിെൻറ നിർമാണത്തിന് പിന്നിൽ.
വോട്ടർമാരെ പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചത്, ശരീര താപനില സാധാരണ അവസ്ഥയിലാണോ, സാനിറ്റൈസ് ചെയ്തശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് സായാ റോബോട്ട് പരിശോധിക്കും.
താപനില കൂടുതലാണെങ്കിൽ പോളിങ് ഓഫിസറുമായി ബന്ധപ്പെട്ട് പ്രത്യേകം വോട്ടുചെയ്യാനുള്ള സൗകര്യങ്ങൾ തേടാൻ ആവശ്യപ്പെടുകയും ഒന്നിൽക്കൂടുതൽ ആളുകൾ അടുത്തുനിൽക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ സമൂഹ അകലം പാലിക്കേണ്ടതിെൻറ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുന്ന റോബോട്ട് വോട്ട് ചെയ്യാനെത്തിയവർക്ക് പുതിയ അനുഭവമായിരുന്നു.
രണ്ടുദിവസം കൊണ്ടാണ് നിലവിലെ റോബോട്ടിനെ ഇത്തരത്തിൽ സജ്ജീകരിച്ചത് എന്ന് അസിമോവ് റോബോട്ടിക്സ് സി.ഇ.ഒ ജയകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.