Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയ കൂട്ടുകാരിക്ക്...

പ്രിയ കൂട്ടുകാരിക്ക് വിട നൽകിയത് വികാരനിർഭരം; അസീസിയയുടെ കാഴ്ച

text_fields
bookmark_border
പ്രിയ കൂട്ടുകാരിക്ക് വിട നൽകിയത് വികാരനിർഭരം; അസീസിയയുടെ കാഴ്ച
cancel
camera_alt

ഡോ. വന്ദനക്ക് അന്തിമോപചാരമർപ്പിക്കുന്ന കൊല്ലം അസീസിയ മെഡിക്കൽ കോളജ് വിദ്യാർഥിനികൾ

കോട്ടയം: വിതുമ്പലടക്കാൻ പാടുപെടുന്നവർക്കിടയിലേക്കായിരുന്നു കൊല്ലം അസീസിയയിലെ സംഘം പ്രിയ കൂട്ടുകാരിയെ അവസാനമായി കാണാനെത്തിയത്. വെള്ള കോട്ടണിഞ്ഞ് നിരയായി വന്ദന ദാസിന്‍റെ വീട്ടിലേക്ക് ഇവരെത്തുമ്പോൾ ബന്ധുക്കളുടെ ഉള്ളുലഞ്ഞു. മാതാപിതാക്കളും കരച്ചിലടക്കാൻ പാടുപെട്ടു. പ്രിയ കൂട്ടുകാരിയുടെ നിശ്ചലമായ കിടപ്പ് ഇവരിലും കണ്ണീർ നിറച്ചു.

വന്ദനക്കൊപ്പം കൊല്ലം അസീസിയ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പഠിച്ച സുഹൃത്തുക്കളും നിലവിലെ വിദ്യാർഥികളുമായിരുന്നു വന്ദന ദാസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇവിടുത്തെ ഡോക്ടർമാരും പ്രഫസർമാരും സംഘത്തിലുണ്ടായിരുന്നു.

ഏഴ് ബസിലായി 250ഓളം പേരായിരുന്നു ഉച്ചയോടെ വീട്ടിലെത്തിയത്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർഥികളും അന്ത്യാഞ്ജലി അർപ്പിച്ചു. കൊട്ടാരക്കര ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നവരും മറ്റ് സുഹൃത്തുക്കളും എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Azeezia CollegeDr Vandana das murder
News Summary - Saying goodbye to a dear friend was emotional; Azeezia College
Next Story