ഡ്രൈവിങ് പരിശീലനത്തിൽ നിന്ന് വിട പറഞ്ഞ് എം 80
text_fieldsപാലക്കാട്: ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നിന്ന് എം 80 വിടപറഞ്ഞു. ഗിയർ ഉള്ള ഇരുചക്രവാഹന ലൈസൻസിന് കാലിൽ ഗിയർ മാറുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാനാകൂ എന്ന ഗതാഗതവകുപ്പിന്റെ ഡ്രൈവിങ് പരീക്ഷാ പരിഷ്കാരത്തിന്റെ ഭാഗമായുള്ള നിർദേശം വ്യാഴാഴ്ച മുതലാണ് പ്രാബല്യത്തിലാവുന്നത്. നിർദേശത്തിന്റെ ഭാഗമായി ഡ്രൈവിങ് സ്കൂളുകളിൽ പുതിയ വാഹനങ്ങൾഎത്തികഴിഞ്ഞു.
80 കളുടെ അവസാനത്തിൽ ഇന്ത്യയിൽ ജനപ്രിയതാരമായിരുന്നു എം 80 എന്ന രണ്ട് സ്ട്രോക്കുള്ള വാഹനം. 90കളുടെ അവസാനം മുതൽ ഇരുചക്രവാഹന ലൈസൻസിന് ‘എട്ട്' എടുക്കാൻ ഡ്രൈവിങ് സ്കൂളുകാർ ഉപയോഗിച്ചുതുടങ്ങി. ഭാരവും ഉയരവും കുറവായ ഈ വാഹനം കമ്പികൾക്കിടയിലൂടെ പെട്ടെന്ന് വളക്കാനാകും. വലതുകൈയിൽ മാറാൻ കഴിയുന്ന ഗിയറും എം 80യെ ഡ്രൈവിങ് സ്കൂളുകാരുടെ പ്രിയവാഹനമാക്കി മാറ്റി. കുറഞ്ഞ വില, വിശ്വാസ്യത, ഊർജക്ഷമത എന്നീ ഗുണങ്ങളാൽ ജനം വാഹനത്തെ കൂടെ നിറുത്തി. കൈകൊണ്ട് ഗിയർ മാറുന്ന വാഹനങ്ങൾ രാജ്യത്ത് ഇറങ്ങാതായതിനെ തുടർന്നാണ് ഡ്രൈവിങ് പരീക്ഷയിൽ ഇവ ഒഴിവാക്കുന്നത്.
പടം: pkg m 80: എം.80 കൾ ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കരുത് എന്ന നിർദേശത്തിനെതിരെ ഡ്രൈവിങ് സ്കൂൾ സംഘടന നടത്തിയ ‘വിടപറയൽ’ ചടങ്ങ് ( ഫയൽ ഫോട്ടോ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.