ജൈൻസ് ലിൻഡ പറയുന്നു: ഇംഗ്ലണ്ടിനേക്കാൾ സുരക്ഷ ഇവിടെ
text_fieldsനീലേശ്വരം: ‘നിപയെ തോൽപിച്ച നാടല്ലെ... ഇവിടെ ഞങ്ങൾക്ക് ഒരു ഭയവുമില്ല. ഇപ്പോൾ ഇംഗ്ലണ്ട ിലേക്ക് പോകുന്നതിനേക്കാൾ സുരക്ഷ ദൈവത്തിെൻറ ഇൗ സ്വന്തം നാട്ടിലാണ്’ -പറയുന്നത് ജൈൻ സ് ലിൻഡ എന്ന ഇംഗ്ലീഷുകാരി. കോവിഡ് മുൻകരുതലിെൻറ ഭാഗമായി ജാഗ്രത നിർദേശം നൽകാെനത്തിയ തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് എ.എസ്.ഐ സൈഫുദ്ദീേനാടാണ് കേരളത്തെക്കുറിച്ച് ജൈൻസ് ലിൻഡ വാചാലയായത്.
പടന്നക്കാട് ഒഴിഞ്ഞവളപ്പ് കനാൻ റിസോർട്ടിലാണ് ജൈൻസ് ലിൻഡ സാഹോറ്റും ഭർത്താവ് രജീന്ദർ കുമാർ സഹോറ്റും താമസിക്കുന്നത്. കേരളം നിപയെ തോൽപിച്ച കഥ ഇംഗ്ലണ്ടിലുള്ള മകളാണ് ഇവർക്ക് പറഞ്ഞുകൊടുത്തത്. ഈ ദമ്പതികൾ കോസ്റ്റൽ പൊലീസിെൻറയും ആരോഗ്യ വകുപ്പിെൻറയും നിർദേശങ്ങൾ പാലിച്ച് പുറത്തിറങ്ങാതെ കോട്ടേജിൽ തന്നെ കഴിയുന്നു.
ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധന നടത്തി രോഗമിെല്ലന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിലെ രണ്ട് റിസോർട്ടുകൾ വിദേശ സഞ്ചാരികളെ ഒഴിവാക്കി അടച്ച്പൂട്ടി. രണ്ടിൽ മാത്രമാണ് വിദേശ അതിഥികൾ താമസിക്കുന്നത്. ഇവരെ ആരോഗ്യ വകുപ്പും പൊലീസും നിരീക്ഷിക്കുന്നുണ്ട്.
അതിനിടയിൽ, വിദേശീയരായ സഞ്ചാരികളോട് മനുഷ്യത്വപരമായ പരിഗണന ചില റിസോർട്ട് ഉടമകൾ കാണിക്കുന്നില്ലെന്നുള്ള ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.