കളമശ്ശേരി സ്ഫോടനം ദുഃഖകരം, സർക്കാരുകൾ ജനങ്ങളുടെ ഭീതി അകറ്റണം; കളമശ്ശേരി സ്‌ഫോടനത്തിൽ സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തുന്നതായും ആക്രമണത്തിന് പിന്നിലാരാണെന്നും എന്തിന് വേണ്ടിയാണ് ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്നും ഉടൻ കണ്ടെത്തണമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. സർക്കാറുകൾ എത്രയും പെട്ടെന്നു വേണ്ട ഇടപെടലുകൾ നടത്തി ജനങ്ങളുടെ ഭീതി അകറ്റണം. ദൈവത്തിന്റെ സ്വന്തം നാട് എന്നും ഭീകര പ്രവർത്തനങ്ങളെ പ്രതിരോധിച്ചവരാണ്. ഊഹാപോഹങ്ങളിൽ വീഴാതെ, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ വിജയിക്കാൻ അനുവദിക്കാതെ കേരളം ഈ അക്രമത്തെയും അതിജയിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്
കളമശ്ശേരിയിൽ യഹോവാസാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തുന്നു.
അക്രമണത്തിന് പിന്നിലാരാണെന്നും എന്തിന് വേണ്ടിയാണ് ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്നും എത്രയും പെട്ടെന്ന് കണ്ടെത്തി ജനങ്ങളെ അറിയിക്കണം. സർക്കാരുകൾ എത്രയും പെട്ടെന്നു വേണ്ട ഇടപെടലുകൾ നടത്തി ജനങ്ങളുടെ ഭീതി അകറ്റണം.
ദൈവത്തിന്റെ സ്വന്തം നാട് എന്നും ഭീകര പ്രവർത്തനങ്ങളെ പ്രതിരോധിച്ചവരാണ്. ഊഹാപോഹങ്ങളിൽ വീഴാതെ, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ വിജയിക്കാൻ അനുവദിക്കാതെ കേരളം ഈ അക്രമത്തെയും അതിജയിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.