യുവതികളെ സർക്കാർ ൈകവിട്ടു; ഭക്തർക്ക് സുഖദർശനം
text_fieldsശബരിമല: തീർഥാടന കാലത്തിന് തുടക്കംകുറിച്ച് നടതുറന്ന ശബരിമലയിൽ ശ്രദ്ധേയമാകുന്നത് പൊലീസിെൻറ നിലപാട് മാറ്റം. കഴിഞ്ഞവർഷം യുവതികൾക്ക് സംരക്ഷണം നൽകാൻ ഒരുങ്ങിനിന്ന പൊലീസ് ഇത്തവണ നിൽക്കുന്നത് തിരഞ്ഞുപിടിച്ച് തടഞ്ഞുനിർത്താൻ. കഴിഞ്ഞതവണ തടയാൻ നിന്ന സംഘ്പരിവാർ സമരക്കാരെ കാണാനുമില്ല.
ഇതോടെ നിലക്കൽ മുതൽ സന്നിധാനംവരെ എല്ലായിടവും ശാന്തം. ഭക്തർക്ക് സുഖദർശനം. സർക്കാറിെൻറ നിലപാട് മാറ്റമാണ് പൊലീസ് റോളിൽ മാറ്റംവരുത്തിയത്. കഴിഞ്ഞ വർഷത്തേതിൽനിന്ന് നിയമപരമായ സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന അഭിപ്രായം ഉയരുന്നുണ്ട്.
അതിനാൽ ഇപ്പോഴത്തെ ശാന്തത തീർഥാടനകാലം മുഴുവൻ നിൽക്കുമോ എന്ന ആശങ്കയുമുണ്ട്. ശനിയാഴ്ച ആന്ധ്രയിൽ നിന്നെത്തിയ യുവതികളെ പമ്പയിൽ തടഞ്ഞാണ് പൊലീസ് നയംമാറ്റം വ്യക്തമാക്കിയത്. പൊലീസിെൻറയും സർക്കാറിെൻറയും നിലപാട് മാറ്റം പന്തളം െകാട്ടാരം സ്വാഗതംചെയ്തു. ഭക്തിയോടെ ദർശനം നടത്തണമെങ്കിൽ ആചാരം പാലിക്കപ്പെടണമെന്ന് കൊട്ടാരം നിർവാഹക സമിതി പ്രസിഡൻറ് ശശികുമാരവർമ മാധ്യമത്തോട് പറഞ്ഞു.
വിഷയത്തിൽ ദേവസ്വം ബോർഡിന് നിയമോപദേശം ലഭിച്ചിട്ടില്ലെന്നും അതിനാൽ തീരുമാനം എടുത്തിട്ടില്ലെന്നും പ്രസിഡൻറ് എൻ. വാസു മാധ്യമത്തോട് പറഞ്ഞു. യുവതികളെ തടഞ്ഞത് ബോർഡ് അറിഞ്ഞിട്ടില്ല. ക്രമസമാധാന പാലനം പൊലീസ് ചുമതലയാണ്. അതിൽ ബോർഡിന് ഇടപെടാനാവിെല്ലന്നും വാസു പറഞ്ഞു.
ശനിയാഴ്ച രാവിലെ 11നാണ് തീർഥാടകരെ നിലക്കൽനിന്ന് പമ്പയിലേക്ക് കടത്തിവിട്ടുതുടങ്ങിയത്. നിലക്കൽനിന്ന് പമ്പയിലേക്ക് പോകുന്ന എല്ലാ ബസിലും കയറി വനിത പൊലീസുകാരടക്കമുള്ള സംഘം യുവതികളില്ലെന്ന് ഉറപ്പുവരുത്തുന്നു. കുറച്ചുനാളായി മാസപൂജ സമയങ്ങളിൽ പൊലീസ് ഇതേവിധം നിലക്കലിൽ യുവതികളെ തടഞ്ഞുവരുകയായിരുന്നു.
വിഷയം വിശാല ബെഞ്ചിന് വിട്ടെങ്കിലും യുവതി പ്രവേശനം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യാത്തതിനാൽ നിയമപരമായ സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് യുവതി പ്രവേശനെത്ത അനുകൂലിക്കുന്നവരുടെ വാദം. ഹരജികൾ വിശാല െബഞ്ചിന് വിട്ടതോടെ പഴയ വിധി മരവിച്ചുകഴിഞ്ഞു എന്ന് എൻ.എസ്.എസ് പ്രസിഡൻറും മുൻ ജില്ല ജഡ്ജിയുമായ പി.എൻ. നരേന്ദ്രനാഥൻ നായർ പറഞ്ഞു. ഇനി വിധിയുടെ സാധുത സംശയാസ്പദമാണെങ്കിൽ പോലും അന്തിമ വിധി വരുവോളം സർക്കാർ കാത്തിരിക്കുകയാണ് വേണ്ടെതന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.